Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Return

മമത കോൺഗ്രസിലേക്കു മടങ്ങിവരണമെന്ന് അധിർ രഞ്ജൻ

കോ​​​ൽ​​​ക്ക​​​ത്ത: തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ മ​​​മ​​​ത ബാ​​​ന​​​ർ​​​ജി അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന എം​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്കും എം​​​പി​​​മാ​​​ർ​​​ക്കും ഒ​​​പ്പം കോ​​​ൺ​​​ഗ്ര​​​സി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​വ​​​ര​​​ണ​​​മെ​​​ന്ന് മു​​​തി​​​ർ​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് അ​​​ധി​​​ർ ര​​​ഞ്ജ​​​ൻ ചൗ​​​ധ​​​രി.

മ​​​മ​​​ത​​​യു​​​ടെ നേ​​​തൃ​​​ത്വം ബം​​​ഗാ​​​ളി​​​ലെ കോ​​​ൺ​​​ഗ്ര​​​സ് അം​​​ഗീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് ചൗ​​​ധ​​​രി പ​​​റ​​​ഞ്ഞു. മൂ​​​ന്നു ദ​​​ശ​​​കം മു​​​ന്പ് കോ​​​ൺ​​​ഗ്ര​​​സ് വി​​​ട്ടാ​​​ണ് മ​​​മ​​​ത ബാ​​​ന​​​ർ​​​ജി തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ച​​​ത്.

അ​​​തേ​​​സ​​​മ​​​യം, കോ​​​ൺ​​​ഗ്ര​​​സ് നേ​​​തൃ​​​ത്വ​​​ത്തി​​​ൽ​​​നി​​​ന്ന് ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യ നി​​​ർ​​​ദേ​​​ശം വ​​​ന്നാ​​​ൽ ല​​​യ​​​ന​​​കാ​​​ര്യം പാ​​​ർ​​​ട്ടി ച​​​ർ​​​ച്ച ചെ​​​യ്യു​​​മെ​​​ന്നു മു​​​തി​​​ർ​​​ന്ന തൃ​​​ണ​​​മൂ​​​ൽ നേ​​​താ​​​വ് സൗ​​​ഗ​​​ത റോ​​​യി പ​​​റ​​​ഞ്ഞു.

അ​​​ധി​​​ർ ര​​​ഞ്ജ​​​ൻ ചൗ​​​ധ​​​രി പ​​​റ​​​ഞ്ഞ​​​ത് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​ഭി​​​പ്രാ​​​യ​​​മാ​​​ണെ​​​ന്ന് സൗ​​​ഗ​​​ത റോ​​​യി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

International

നാ​ടു​ വി​ട്ട​വ​ർ​ക്കു മ​ട​ങ്ങി​വ​രാം; നി​യ​മം പ​രി​ഷ്ക​രി​ച്ച് ല​ങ്ക

കൊ​​​​ളം​​​​ബോ: ആ​​​​ഭ്യ​​​​ന്ത​​​​ര​​​​യു​​​​ദ്ധ​​​​ത്തെ​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്ക് അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​യി​​​​പ്പോ​​​​യ​​​​വ​​​​ർ​​​​ക്ക് മ​​​​ട​​​​ങ്ങി​​​​വ​​​​രാ​​​​ൻ അ​​​​വ​​​​സ​​​​ര​​​​മൊ​​​​രു​​​​ക്കി ശ്രീ​​​​ല​​​​ങ്ക.

മ​​​​തി​​​​യാ​​​​യ യാ​​​​ത്രാ​​​​രേ​​​​ഖ​​​​ക​​​​ളി​​​​ല്ലാ​​​​തെ ല​​​​ങ്ക​​​​ വി​​​​ട്ട ഇ​​​​ന്ത്യ​​​​യി​​​​ലു​​​​ള്ള അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു സ്വ​​​​മേ​​​​ധ​​​​യാ മ​​​​ട​​​​ങ്ങി​​​​വ​​​​രാ​​​​ൻ കു​​​​ടി​​​​യേ​​​​റ്റ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ പ​​​​രി​​​​ഷ്കരി​​​​ച്ച​​​​താ​​​​യി മ​​​​ന്ത്രി​​​​സ​​​​ഭാ കു​​​​റി​​​​പ്പി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ അ​​​​റി​​​​യി​​​​ച്ചു. ല​​​​ങ്ക​​​​ൻ അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ൾ നേ​​​​രി​​​​ടു​​​​ന്ന നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ ത​​​​ട​​​​സ​​​​ങ്ങ​​​​ൾ നീ​​​​ക്കു​​​​ക​​​​യെ​​​​ന്ന​​​​താ​​ണു പു​​​​തി​​​​യ ന​​ട​​​​പ​​​​ടി​​​​ക​​​​ൾ ല​​​​ക്ഷ്യം​​​​വ​​​​യ്ക്കു​​​​ന്ന​​​​ത്.

കൊ​​​​ല​​​​പാ​​​​ത​​​​കം, രാ​​​​ജ്യ​​​​ദ്രോ​​​​ഹം തു​​​​ട​​​​ങ്ങി​​​​യ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടാ​​​​ത്ത, 2006 ഓ​​​​ഗ​​​​സ്റ്റ് ഒ​​​​ന്നി​​​​നു മു​​​​മ്പ് രാ​​​​ജ്യം വി​​​​ട്ട ല​​​​ങ്ക​​​​ൻ പൗ​​​​ര​​​​ന്മാ​​​​രെ താ​​ത്കാ​​​​ലി​​​​ക പാ​​​​സ്പോ​​​​ർ​​​​ട്ട് ന​​​​ൽ​​​​കി രാ​​​​ജ്യ​​​​ത്തേ​​​​ക്കു പ്ര​​​​വേ​​​​ശി​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കും.

അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി രാ​​​​ജ്യം​​​​ വി​​​​ട്ട​​​​തി​​​​നു കു​​​​ടി​​​​യേ​​​​റ്റ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ഇ​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​കി​​​​ല്ലെ​​​​ന്നും മ​​​​ന്ത്രി​​​​സ​​​​ഭാ കു​​​​റി​​​​പ്പി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ല​​​​ങ്ക​​​​ൻ അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ ദീ​​​​ർ​​​​ഘ​​​​കാ​​​​ല​​​​മാ​​​​യ ബു​​​​ദ്ധി​​​​മു​​​​ട്ടി​​​​നാ​​​​ണ് ഇ​​​​തോ​​​​ടെ പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​കു​​​​ന്ന​​​​ത്.

എ​​​​ൽ​​​​ടി​​​​ടി​​​​യും സ​​​​ർ​​​​ക്കാ​​​​രും ത​​​​മ്മി​​​​ലു​​​​ള്ള സാ​​​​യു​​​​ധ ക​​​​ലാ​​​​പ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണു ശ്രീ​​​​ല​​​​ങ്ക​​​​ൻ അ​​​​ഭ​​​​യാ​​​​ർ​​ഥി​​​​ക​​​​ൾ വ​​​​ൻ​​​​തോ​​​​തി​​​​ൽ ത​​​​മി​​​​ഴ്‌​​​​നാ​​​​ട്ടി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ത്തു​​​​ട​​​​ങ്ങി​​​​യ​​​​ത്. യു​​​​ദ്ധം അ​​​​വ​​​​സാ​​​​നി​​​​ച്ച ശേ​​​​ഷം ഇ​​​​വ​​​​രി​​​​ൽ ഭൂ​​​​രി​​​​പ​​​​ക്ഷവും നാ​​​​ട്ടി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, ഒ​​ട്ടേ​​റെപ്പേർ ഇ​​​​പ്പോ​​​​ഴും ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ അ‍​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​യി തു​​​​ട​​​​രു​​​​ന്നു​​​​ണ്ട്.

Business

വ​രു​മാ​നം ഉ​യ​ർ​ന്നേ​ക്കും; ആ​ദാ​യ നി​കു​തി റി​ട്ടേ​ണി​ൽ കു​ത്ത​നെ വ​ർ​ധ​ന

ന്യൂ​ഡ​ൽ​ഹി: ന​ട​പ്പു സാ​ന്പ​ത്തി​ക വ​ർ​ഷം ആ​ദാ​യ​നി​കു​തി റി​ട്ടേ​ണ്‍ സ​മ​ർ​പ്പി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​വ്. 2025-26 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്ക് ഇ​തു​വ​രെ 1.7 കോ​ടി​യി​ല​ധി​കം ഐ​ടി റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ച്ച​താ​യി ആ​ദാ​യ​നി​കു​തി വ​കു​പ്പ് അ​റി​യി​ച്ചു.

ഇ​തി​ൽ 10 ല​ക്ഷ​ത്തി​ല​ധി​കം അ​പേ​ക്ഷ​ക​ളും വെ​ള്ളി​യാ​ഴ്ച മാ​ത്രം സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട​താ​ണെ​ന്ന് ആ​ദാ​യ​നി​കു​തി വ​കു​പ്പ് ഒൗ​ദ്യോ​ഗി​ക സോ​ഷ്യ​ൽ​മീ​ഡി​യ പ്ലാ​റ്റ്ഫോ​മാ​യ എ​ക്സി​ൽ വ്യ​ക്ത​മാ​ക്കി.

അ​ടു​ത്ത അ​സ​സ്മെ​ന്‍റ് വ​ർ​ഷ​ത്തേ​ക്കു​ള്ള ഫോ​മു​ക​ൾ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ലൈ 31 ആ​ണ്. അ​വ​സാ​ന നി​മി​ഷ​ത്തെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ നി​കു​തി​ദാ​യ​ക​ർ എ​ത്ര​യും വേ​ഗം റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

തൊ​ഴി​ലി​ൽ നി​ന്ന് വ​രു​മാ​ന​മു​ള്ള​വ​ർ​ക്കും ചെ​റു​കി​ട നി​കു​തി​ദാ​യ​ക​ർ​ക്കും ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഏ​റ്റ​വും ല​ളി​ത​മാ​യ ഫോ​മാ​ണ് ഐ​ടി​ആ​ർ1 അ​ഥ​വാ ’സ​ഹ​ജ്’.50 ല​ക്ഷം രൂ​പ വ​രെ വാ​ർ​ഷി​ക വ​രു​മാ​ന​മു​ള്ള, ശ​ന്പ​ളം, ഒ​രു വീ​ട്, 5,000 രൂ​പ വ​രെ കാ​ർ​ഷി​ക വ​രു​മാ​നം എ​ന്നി​വ​യു​ള്ള വ്യ​ക്തി​ക​ൾ​ക്കും സ​ഹ​ജ് ഫോം ​ഉ​പ​യോ​ഗി​ക്കാം.

അ​തേ​സ​മ​യം, ബി​സി​ന​സി​ൽ നി​ന്നോ പ്രൊ​ഫ​ഷ​നി​ൽ നി​ന്നോ ലാ​ഭ​മി​ല്ലാ​ത്ത​തും എ​ന്നാ​ൽ മൂ​ധ​ന​ലാ​ഭം അ​ഥ​വാ ക്യാ​പി​റ്റ​ൽ ഗെ​യി​ൻ​സ് ഉ​ള്ള​തു​മാ​യ വ്യ​ക്തി​ക​ൾ​ക്കും ഹി​ന്ദു അ​വി​ഭ​ക്ത കു​ടും​ബ​ങ്ങ​ൾ​ക്കും ഐ​ടി​ആ​ർ ഫ​യ​ൽ ചെ​യ്യാ​നാ​യി ഐ​ടി​ആ​ർ-2 ഫോം ​ഉ​പ​യോ​ഗി​ക്കാം.

NRI

ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് തി​രി​ച്ച​ടി; ഇ​ബി-5 വി​സ​ക​ളു​ടെ വാ​ർ​ഷി​ക പ​രി​ധി പൂ​ർ​ത്തി​യാ​യി

 വാ​ഷിംഗ്ട​ൺ: അ​മേ​രി​ക്ക​യി​ൽ നി​ക്ഷേ​പം ന​ട​ത്തി ഗ്രീ​ൻ കാ​ർ​ഡ് സ്വ​ന്ത​മാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് തി​രി​ച്ച​ടി. 2026 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഇ​ന്ത്യ​ക്കാ​ർ​ക്കാ​യി അ​നു​വ​ദി​ച്ചി​ട്ടു​ള്ള ‘ഇ​ബി-5’ (EB-5) വിസ​ക​ളു​ടെ വാ​ർ​ഷി​ക പ​രി​ധി (Annual Cap) പൂ​ർ​ത്തി​യാ​യ​താ​യി യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് (DOS) അ​റി​യി​ച്ചു.


ഇ​തേ​തു​ട​ർ​ന്ന് ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഇ​നി​യു​ള്ള മാ​സ​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് ഇ​ബി-5 അ​ൺ​റി​സ​ർ​വ്ഡ് വീ​സ​ക​ൾ യു​എ​സ് അ​നു​വ​ദി​ക്കി​ല്ല. ഈ ​വി​ഭാ​ഗ​ത്തി​ൽ പു​തി​യ​താ​യി വിസ​യ്ക്ക് അ​പേ​ക്ഷി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്റെ തു​ട​ക്കം വ​രെ കാ​ത്തി​രി​ക്കേ​ണ്ടി വ​രും.

എ​ന്താ​ണ് ഇ​ബി-5 വി​സ?

യു​എ​സി​ൽ കു​റ​ഞ്ഞ​ത് 10 പൂ​ർ​ണ​സ​മ​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന പു​തി​യ ബി​സി​ന​സു​ക​ളി​ൽ ഒ​രു ദ​ശ​ല​ക്ഷം (10 ല​ക്ഷം) ഡോ​ള​ർ നി​ക്ഷേ​പി​ക്കു​ന്ന വി​ദേ​ശ പൗ​ര​ന്മാ​ർ​ക്ക് ഗ്രീ​ൻ കാ​ർ​ഡ് ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണി​ത് (EB-5 Immigrant Investor Program).

യു​എ​സ് നി​യ​മ​പ്ര​കാ​രം ഒ​രു വി​ദേ​ശ രാ​ജ്യ​ത്തു​നി​ന്നു​ള്ള​വ​ർ​ക്ക് ആ​കെ തൊ​ഴി​ൽ അ​ധി​ഷ്ഠി​ത, കു​ടും​ബ അ​ധി​ഷ്ഠി​ത വീ​സ​ക​ളു​ടെ പ​ര​മാ​വ​ധി 7 ശ​ത​മാ​നം മാ​ത്ര​മേ അ​നു​വ​ദി​ക്കാ​ൻ പാ​ടു​ള്ളൂ. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം ഈ ​പ​രി​ധി ഇ​തി​ന​കം ത​ന്നെ മ​റി​ക​ട​ന്ന​തി​നാ​ലാ​ണ് വീ​സ വി​ത​ര​ണം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച​ത്.

പ്ര​തി​മാ​സം യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്റ് പു​റ​ത്തു​വി​ടാ​റു​ള്ള വി​വി​ധ തൊ​ഴി​ൽ അ​ധി​ഷ്ഠി​ത വി​സ​ക​ളു​ടെ പ​ട്ടി​ക​യി​ലാ​ണ് ഇ​ന്ത്യ​യു​ടെ ഇ​ബി-5 പ​രി​ധി ക​ഴി​ഞ്ഞ വി​വ​രം വ്യ​ക്ത​മാ​ക്കി​യ​ത്.

പു​തി​യ അ​പേ​ക്ഷ​ക​ർ ഇ​നി 2026 ഒ​ക്ടോ​ബ​ർ 1 വ​രെ കാ​ത്തി​രി​ക്കേ​ണ്ടി വ​രും. യു​എ​സി​ന്റെ അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്റെ തു​ട​ക്ക​മാ​യ ഒ​ക്ടോ​ബ​ർ ഒ​ന്നി​നാ​യി​രി​ക്കും ഇ​ബി-5 വീ​സ ല​ഭ്യ​മാ​കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള അ​ടു​ത്ത അ​പ്ഡേ​റ്റ് യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്റ് പു​റ​ത്തു​വി​ടു​ക.​യു​എ​സ് ഇ​മി​ഗ്രേ​ഷ​ൻ ന​യ​ങ്ങ​ളി​ൽ നി​ര​ന്ത​രം മാ​റ്റ​ങ്ങ​ൾ വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, അ​പേ​ക്ഷ​ക​ർ കൃ​ത്യ​മാ​യ നി​യ​മോ​പ​ദേ​ശം തേ​ടി മാ​ത്ര​മേ മു​ന്നോ​ട്ട് പോ​കാ​ൻ പാ​ടു​ള്ളൂ എ​ന്ന് ഇ​മി​ഗ്രേ​ഷ​ൻ വി​ദ​ഗ്ധ​ർ വ്യ​ക്ത​മാ​ക്കു​ന്നു.

Business

ഓഹരി വി​പ​ണിയിൽ തിരിച്ചുവരവ്

മും​​ബൈ: യു​​എ​​സ്-​​ഇ​​റാ​​ൻ സ​​മാ​​ധാ​​ന ക​​രാ​​റി​​നു​​ള്ള വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന പ്ര​​തീ​​ക്ഷ​​ക​​ളു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി ഇ​​ന്ന​​ലെ കു​​തി​​പ്പ് ന​​ട​​ത്തി. ഒ​​രു ശ​​ത​​മാ​​ന​​ത്തി​​ലേ​​റെ​​യാ​​ണ് സെ​​ൻ​​സെ​​ക്സ്, നി​​ഫ്റ്റി സൂ​​ചി​​ക​​ക​​ൾ മു​​ന്നേ​​റി​​യ​​ത്.

പ​​ശ്ചി​​മേ​​ഷ്യ​​ൻ സം​​ഘ​​ർ​​ഷ​​ത്തി​​ന് അ​​യ​​വു​​ണ്ടാ​​കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​ക​​ൾ​​ക്കൊ​​പ്പം എ​​ണ്ണ വി​​ല​​യി​​ൽ കു​​റ​​വും മ​​റ്റ് ഘ​​ട​​ക​​ങ്ങ​​ളും വി​​പ​​ണി​​യി​​ലെ വി​​കാ​​ര​​ത്തി​​ന് ക​​രു​​ത്തു പ​​ക​​ർ​​ന്നു.

സെ​​ൻ​​സെ​​ക്സ് 1074 പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്ന് 76,489ലും ​​നി​​ഫ്റ്റി 312 പോ​​യി​​ന്‍റ് നേ​​ട്ട​​ത്തി​​ൽ 24,032ലും ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. മേ​​യ് എ​​ട്ടി​​നു​​ശേ​​ഷ​​മു​​ള്ള ഉ​​യ​​ർ​​ന്ന ക്ലോ​​സിം​​ഗ് നി​​ല​​വാ​​ര​​മാ​​ണ് ഇ​​ന്ന​​ലെ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. ഇ​​ന്ന​​ല​​ത്തെ നേ​​ട്ട​​ം ബി​​എ​​സ്ഇ​​യി​​ൽ ലി​​സ്റ്റ് ചെ​​യ്ത മൊ​​ത്തം ക​​ന്പ​​നി​​ക​​ളു​​ടെ ആ​​കെ വി​​പ​​ണിമൂ​​ല്യ​​ത്തി​​ലേ​​ക്ക് ആ​​റു ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​ണ് കൂ​​ട്ടി​​ച്ചേ​​ർ​​ത്ത​​ത്. ഇ​​തോ​​ടെ വി​​പ​​ണി മൂ​​ല്യം 469 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ലെ​​ത്തി.

ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ലെ ചാ​​ഞ്ചാ​​ട്ട​​ത്തി​​ന്‍റെ അ​​ള​​വു​​കോ​​ലാ​​യ ഇ​​ന്ത്യ വി​​ക്സ് ഏ​​ഴു ശ​​ത​​മാ​​ന​​ത്തി​​ന​​ടു​​ത്ത് താ​​ഴ്ന്ന് 16.70 നി​​ല​​യി​​ലെ​​ത്തി. വി​​ശാ​​ല വി​​പ​​ണി​​യി​​ലും ഇ​​ന്ന​​ലെ മു​​ന്നേ​​റ്റ​​ത്തി​​ലാ​​യി​​രു​​ന്നു. നി​​ഫ്റ്റി മി​​ഡ്കാ​​പ് 100 സൂ​​ചി​​ക 0.94 ശ​​ത​​മാ​​ന​​വും സ്മോ​​ൾ​​കാ​​പ് 100 സൂ​​ചി​​ക 1.37 ശ​​ത​​മാ​​ന​​വും മുന്നേറി.

എ​​ൻ​​എ​​സ്ഇ മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ എ​​ഫ്എം​​സി​​ജി ഒ​​ഴി​​കെ എ​​ല്ലാ മേ​​ഖ​​ല​​യും പ​​ച്ച​​യി​​ലാ​​ണ് വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. നി​​ഫ്റ്റി പ്രൈ​​വ​​റ്റ് ബാ​​ങ്ക് ര​​ണ്ടു ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​ക​​വും നി​​ഫ്റ്റി പൊ​​തു​​മേ​​ഖ​​ല ബാ​​ങ്ക് മൂ​​ന്നു ശ​​ത​​മാ​​ന​​ത്തി​​ന​​ടു​​ത്തും ഉയർന്ന് മു​​ന്നേ​​റ്റ​​ത്തി​​നു നേ​​തൃ​​ത്വം ന​​ല്കി. എ​​ൻ​​എ​​സ്ഇ​​യി​​ൽ 2271 ഓ​​ഹ​​രി​​ക​​ൾ ഉ​​യ​​ർ​​ന്ന​​പ്പോ​​ൾ 1046 എ​​ണ്ണം താ​​ഴ്ന്നു. 102 എ​​ണ്ണ​​ത്തി​​ന്‍റെ വി​​ല​​യി​​ൽ മാ​​റ്റ​​മു​​ണ്ടാ​​യി​​ല്ല.

വി​​പ​​ണി​​യി​​ലെ മു​​ന്നേ​​റ്റ​​ത്തി​​നു കാ​​ര​​ണ​​ങ്ങ​​ൾ

►യു​​എ​​സ്-​​ഇ​​റാ​​ൻ സ​​മാ​​ധാ​​ന ക​​രാ​​ർ പ്ര​​തീ​​ക്ഷ​​ക​​ൾ

യു​​എ​​സും ഇ​​റാ​​നും സ​​മാ​​ധാ​​ന​​ക​​രാ​​റി​​ലേ​​ക്ക് എ​​ത്തു​​മെ​​ന്ന അ​​ടു​​ക്കു​​ക​​യാ​​ണെ​​ന്ന് റി​​പ്പോ​​ർ​​ട്ടു​​ക​​ളു​​ണ്ട്. ഇ​​ത് ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്ക് തു​​റ​​ക്കു​​ന്ന​​തി​​ലേ​​ക്ക് ന​​യി​​ക്കു​​ക​​യും ചെ​​യ്യും. സ​​മാ​​ധാ​​ന​​ക്ക​​രാ​​റി​​ന്‍റെ ധാ​​ര​​ണാ​​പ​​ത്ര​​ത്തി​​ൽ യു​​എ​​സും ഇ​​റാ​​നും വ​​ലി​​യ തോ​​തി​​ൽ ച​​ർ​​ച്ച​​ക​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി​​യി​​ട്ടു​​ണ്ടെ​​ന്ന് യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് പ​​റ​​ഞ്ഞു. എ​​ന്നാ​​ൽ, ഒ​​രു ക​​രാ​​റി​​ലേ​​ക്കും തി​​ടു​​ക്കം കൂ​​ട്ട​​രു​​തെ​​ന്ന് ത​​ന്‍റെ പ്ര​​തി​​നി​​ധി​​ക​​ളോ​​ട് നി​​ർ​​ദേ​​ശി​​ച്ച​​താ​​യി അ​​ദ്ദേ​​ഹം പി​​ന്നീ​​ട് പ​​റ​​ഞ്ഞു.

►ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല നൂ​​റു ഡോ​​ള​​റി​​ൽ താ​​ഴെ

യു​​എ​​സ്-​​ഇ​​റാ​​ൻ സ​​മാ​​ധാ​​ന ക​​രാ​​ർ ഉ​​ട​​ൻത​​ന്നെ യാ​​ഥാ​​ർ​​ഥ്യ​​മാ​​കു​​മെ​​ന്ന പ്ര​​തീ​​ക്ഷ ഉ​​യ​​ർ​​ന്ന​​തോ​​ടെ ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല​​യി​​ൽ ഇ​​ടി​​വു​​ണ്ടാ​​യി. ബ്രെ​​ന്‍റ് ക്രൂ​​ഡ് ഫ്യൂ​​ച്ചേ​​ഴ്സ് ആ​​റു ശ​​ത​​മാ​​ന​​ത്തോ​​ളം ഇ​​ടി​​ഞ്ഞ് ബാ​​ര​​ലി​​ന് 98 ഡോ​​ള​​റി​​ലെ​​ത്തി. ഡ​​ബ്ല്യു​​ടി​​ഐ ക്രൂ​​ഡ് ഫ്യൂ​​ച്ചേ​​ഴ്സ് ആ​​റു ശ​​ത​​മാ​​ന​​ത്തോ​​ളം താ​​ഴ്ന്ന് ബാ​​ര​​ലി​​ന് 91 ഡോ​​ള​​റി​​ലെ​​ത്തി.

►ആ​​ഗോ​​ള വി​​പ​​ണി​​യി​​ൽ ഉ​​യ​​ർ​​ച്ച

പ​​ശ്ചി​​മേ​​ഷ്യ സ​​മാ​​ധാ​​ന​​ത്തി​​ലേ​​ക്കെ​​ന്ന പ്ര​​തീ​​തി ഉ​​യ​​ർ​​ന്ന​​തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ആ​​ഗോ​​ള വി​​പ​​ണി​​ക​​ളി​​ലും ഉ​​യ​​ർ​​ച്ച പ്ര​​ക​​ട​​മാ​​യി. ഏ​​ഷ്യ​​ൻ വി​​പ​​ണി​​ക​​ൾ ഒ​​ന്ന​​ട​​ങ്കം മു​​ന്നേ​​റ്റം ന​​ട​​ത്തി. ജ​​പ്പാ​​ന്‍റെ നി​​ക്കീ റി​​ക്കാ​​ർ​​ഡ് പ്ര​​ക​​ട​​ന​​മാ​​ണ് നടത്തിയത്. ര​​ണ്ടു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ല​​യ​​ർ​​ന്ന നി​​ക്കീ സൂ​​ചി​​ക ആ​​ദ്യ​​മാ​​യി 65,000 പോ​​യി​​ന്‍റി​​നു മു​​ക​​ളി​​ലെ​​ത്തി. ഷാ​​ങ്ഹാ​​യി കോം​​പോ​​സി​​റ്റ് ഒ​​രു ശ​​ത​​മാ​​ന​​ത്തി​​ന​​ടു​​ത്തും താ​​യ്‌വാ​​ൻ വെ​​യ്റ്റ​​ഡ് മൂ​​ന്നു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ലു​​മാ​​ണ് മു​​ന്നേ​​റ്റം ന​​ട​​ത്തി​​യ​​ത്. യൂ​​റോ​​പ്യ​​ൻ, യു​​എ​​സ് വി​​പ​​ണി​​ക​​ൾ ഉ​​യ​​ർ​​ന്നാ​​ണ് വ്യാ​​പാ​​രം ന​​ട​​ത്തു​​ന്ന​​ത്.

Kerala

മ​ട​ങ്ങി​യെ​ത്തി​യാ​ൽ മ​നോ​ജ് ജോ​ഷി ചീ​ഫ് സെ​ക്ര​ട്ട​റി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: യു​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നു പി​​​​ന്നാ​​​​ലെ നി​​​​ല​​​​വി​​​​ലെ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി ഡോ. ​​​​എ. ജ​​​​യ​​​​തി​​​​ല​​​​കി​​​​നോ​​​​ട് അ​​​​വ​​​​ധി​​​​യി​​​​ൽ പോ​​​​കാ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചേ​​​​ക്കും.

വ​​​​രു​​​​ന്ന ജൂ​​​​ണ്‍ 30 വ​​​​രെ മാ​​​​ത്ര​​​​മാ​​​​ണ് ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​ക്കു കാ​​​​ലാ​​​​വ​​​​ധി​​​​യു​​​​ള്ള​​​​ത്. എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​രി​​​​ന് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യ പ​​​​ല വി​​​​വാ​​​​ദ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളും കൈ​​​​ക്കൊ​​​​ണ്ട​​​​തി​​​​നു പി​​​​ന്നി​​​​ൽ ജ​​​​യ​​​​തി​​​​ല​​​​കി​​​​ന്‍റെ ക​​​​ര​​​​ങ്ങ​​​​ളു​​​​ണ്ടെ​​​​ന്നാ​​​​ണ് ചി​​​​ല മു​​​​തി​​​​ർ​​​​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ യു​​​​ഡി​​​​എ​​​​ഫ് നേ​​​​താ​​​​ക്ക​​​​ളെ അ​​​​റി​​​​യി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്.

ഇ​​​​പ്പോ​​​​ൾ കേ​​​​ന്ദ്ര ഡെപ്യൂ​​​​ട്ടേ​​​​ഷ​​​​നി​​​​ലു​​​​ള്ള മ​​​​നോ​​​​ജ് ജോ​​​​ഷി സം​​​​സ്ഥാ​​​​ന​​​​ത്തു മ​​​​ട​​​​ങ്ങി​​​​യെ​​​​ത്താ​​​​ൻ ത​​​​യാ​​​​റാ​​​​യാ​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തെ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​ക്കു​​​​ന്ന​​​​തു പ​​​​രി​​​​ഗ​​​​ണി​​​​ക്കും. നേ​​​​ര​​​​ത്തേ സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ ധ​​​​ന​​​​വ​​​​കു​​​​പ്പ് അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി​​​​രു​​​​ന്നു മ​​​​നോ​​​​ജ് ജോ​​​​ഷി. 2027 ജ​​​​നു​​​​വ​​​​രി വ​​​​രെ മ​​​​നോ​​​​ജ് ജോ​​​​ഷി​​​​ക്ക് സ​​​​ർ​​​​വീ​​​​സു​​​​ണ്ട്.

1989 ബാ​​​​ച്ച് ഐ​​​​എ​​​​എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നാ​​​​യ അ​​​​ദ്ദേ​​​​ഹം നി​​​​ല​​​​വി​​​​ലെ കേ​​​​ര​​​​ള കേ​​​​ഡ​​​​റി​​​​ലെ മു​​​​തി​​​​ർ​​​​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നാ​​​​ണ്. മ​​​​നോ​​​​ജ് ജോ​​​​ഷി എ​​​​ത്തി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ ആ​​​​ഭ്യ​​​​ന്ത​​​​ര അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി ബി​​​​ശ്വ​​​​നാ​​​​ഥ് സി​​​​ൻ​​​​ഹ​​​​യ്ക്കും ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്.

Business

ആ​ന്‍റ സ്പോ​ർ​ട്സ് ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്നു

ന്യൂ​​ഡ​​ൽ​​ഹി: ചൈ​​നീ​​സ് സ്പോ​​ർ​​ട്സ് വെ​​യ​​ർ നി​​ർ​​മാ​​താ​​ക്ക​​ളാ​​യ ആ​​ന്‍റ സ്പോ​​ർ​​ട്സ് പ്രോ​​ഡ​​ക്ട്സ് ലി​​മി​​റ്റ​​ഡ് ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ലേ​​ക്ക് വീ​​ണ്ടും എ​​ത്തു​​ന്നു.

അ​​ടു​​ത്ത മാ​​സം ഗു​​രു​​ഗ്രാ​​മി​​ൽ പു​​തി​​യ സ്റ്റോ​​ർ റൂം ​​തു​​റ​​ന്നു​​കൊ​​ണ്ട് ഇ​​ന്ത്യ​​യി​​ലേ​​ക്കു​​ള്ള തി​​രി​​ച്ചു​​വ​​ര​​വ് ന​​ട​​ത്തും. ഫു​​ജി​​യാ​​ൻ ആ​​സ്ഥാ​​മാ​​യ ആ​​ന്‍റാ 2020ൽ ​​ഇ​​ന്ത്യ​​യി​​ൽ ക​​ന്പ​​നി സ്റ്റോ​​ർ തു​​റ​​ന്നി​​രു​​ന്നു. എ​​ന്നാ​​ൽ, ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ൽ അ​​തി​​ർ​​ത്തി​​യി​​ൽ സം​​ഘ​​ർ​​ഷം ന​​ട​​ന്ന​​തി​​നെ​​ത്തു​​ർ​​ന്ന് ബ​​ന്ധം വ​​ഷ​​ളാ​​യ​​തോ​​ടെ ഇ​​ത് അ​​ട​​ച്ചു​​പൂ​​ട്ടു​​ക​​യാ​​യി​​രു​​ന്നു.

ആ​​ന്‍റാ സ്പോ​​ർ​​ട്സി​​ന്‍റെ ര​​ണ്ടാം​​വ​​ര​​വ് ബ്രാ​​ൻ​​ഡ്മാ​​ൻ റീ​​ട്ടെ​​യ്ൽ ലി​​മി​​റ്റ​​ഡി​​ന്‍റെ പ​​ങ്കാ​​ളി എ​​ന്ന​​ നി​​ല​​യി​​ലാ​​ണ്. 2027 മാ​​ർ​​ച്ചോ​​ടെ രാ​​ജ്യ​​ത്ത് പ​​ത്ത് സ്റ്റോ​​റു​​ക​​ൾ തു​​റ​​ക്കാ​​നും ത​​ങ്ങ​​ൾ​​ക്ക് പ​​ദ്ധ​​തി​​യു​​ണ്ടെ​​ന്ന് ബ്രാ​​ൻ​​ഡ്മാ​​ൻ റീ​​ട്ടെ​​യ്ൽ ഡ​​യ​​റ​​ക്ട​​ർ കാ​​ഷി​​ക മ​​ൽ​​ഹോ​​ത്ര വ്യ​​ക്ത​​മാ​​ക്കി.

ചൈ​​ന​​യി​​ൽ​​നി​​ന്ന് നി​​ർ​​മി​​ച്ച ആ​​ന്‍റാ​​യു​​ടെ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ ബ്രാ​​ൻ​​ഡ്മാ​​ൻ ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​മെ​​ന്നും അ​​വ ഇ ​​കൊ​​മേ​​ഴ്സ് പ്ലാ​​റ്റ്ഫോ​​മു​​ക​​ളി​​ലൂ​​ടെ​​യും സ്വ​​ന്തം സ്റ്റോ​​റു​​ക​​ളി​​ലൂ​​ടെ​​യും ഇ​​ന്ത്യ​​യി​​ൽ വി​​ൽ​​ക്കും.

വ​​സ്ത്ര​​ങ്ങ​​ൾ​​ക്കു ശ​​രാ​​ശ​​രി 8,000 രൂ​​പ വി​​ല​​വ​​രും. ഇ​​ത് ഉ​​ത്പ​​ന്ന​​ത്തെ പ്രീ​​മി​​യം വി​​ഭാ​​ഗ​​ത്തി​​ലെ​​ത്തി​​ക്കു​​ന്നു. പാ​​ദ​​ര​​ക്ഷ​​ക​​ൾ​​ക്ക് 9000 മു​​ത​​ൽ 10000 രൂ​​പ​​വ​​രെ ശ​​രാ​​ശ​​രി വി​​ല​​യെ​​ന്നും മ​​ൽ​​ഹോ​​ത്ര പ​​റ​​ഞ്ഞു.

ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ലെ വ​​ലി​​യ സാ​​ധ്യ​​ത​​ക​​ൾ തി​​രി​​ച്ച​​റി​​ഞ്ഞാ​​ണ് ക​​ന്പ​​നി അ​​ഞ്ചു​​വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷം തി​​രി​​കെ എ​​ത്തു​​ന്ന​​ത്.

ആ​​ന്‍റ ഗ്രൂ​​പ്പി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ടെ​​ന്നീ​​സ് വ​​സ്ത്ര ബ്രാ​​ൻ​​ഡാ​​യ വി​​ൽ​​സ​​ണു വേ​​ണ്ടി ഈ ​​വ​​ർ​​ഷം നാ​​ലു സ​​റ്റോ​​റു​​ക​​ൾ തു​​റ​​ക്കാ​​നും ബ്രാ​​ൻ​​ഡ്മാ​​ന് പ​​ദ്ധ​​തി​​യു​​ണ്ടെ​​ന്ന് മ​​ൽ​​ഹോ​​ത്ര പ​​റ​​ഞ്ഞു.

ജ​​നു​​വ​​രി​​യി​​ൽ ജ​​ർ​​മ​​ൻ സ്പോ​​ർ​​ട്സ്‌വെയ​​ർ ബ്രാ​​ൻ​​ഡാ​​യ പ്യൂ​​മ​​യു​​ടെ 29 ശ​​ത​​മാ​​നം ഓ​​ഹ​​രി​​ക​​ൾ ആ​​ന്‍റ സ്പോ​​ർ​​ട്സ് വാ​​ങ്ങി​​യി​​രു​​ന്നു.

ഏ​​ക​​ദേ​​ശം 1.8 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റേ​​താ​​യി​​രു​​ന്നു ഇ​​ട​​പാ​​ട്. പ്യൂ​​മ​​യു​​ടെ ഏ​​റ്റ​​വും വ​​ലി​​യ ഓ​​ഹ​​രി ഉ​​ട​​മ​​ക​​ൾ ഇ​​പ്പോ​​ൾ ആ​​ന്‍റാ സ്പോ​​ർ​​ട്സ് ആ​​ണ്. ആ​​ഗോ​​ള വി​​പ​​ണി​​യി​​ലേ​​ക്ക് കൂ​​ടു​​ത​​ൽ ശ്ര​​ദ്ധ ചെ​​ലു​​ത്താ​​ൻ ഈ ​​നീ​​ക്ക​​ത്തോ​​ടെ ക​​ന്പ​​നി​​ക്ക് സാ​​ധി​​ച്ചു.

National

പശ്ചിമേഷ്യൻ സംഘർഷം; മടങ്ങിയെത്തിയത് 2.6 ലക്ഷം ഇന്ത്യക്കാർ

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​റാ​​​ൻ യു​​​ദ്ധ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് സം​​​ഘ​​​ർ​​​ഷ​​​ഭ​​​രി​​​ത​​​മാ​​​യ പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ൽനി​​​ന്ന് ഇ​​​തു​​​വ​​​രെ 2.6 ല​​​ക്ഷം ഇ​​​ന്ത്യ​​​ക്കാ​​​ർ മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യെ​​​ന്ന് വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം. ഫെ​​​ബ്രു​​​വ​​​രി 28-ന് ​​​ശേ​​​ഷം മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ​​​വ​​​രു​​​ടെ ക​​​ണ​​​ക്കാ​​​ണ് വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്.

യു​​​എ​​ഇ​​​യി​​​ലെ വി​​​വി​​​ധ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലെ വി​​​വി​​​ധ​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഇന്നലെ 70-ഓ​​​ളം വി​​​മാ​​​ന​​​ങ്ങ​​​ൾ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തിയെ​​​ന്നു വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ക്ര​​​ട്ട​​​റി (ഗ​​​ൾ​​​ഫ്) അ​​​സീം ആ​​​ർ. മ​​​ഹാ​​​ജ​​​ൻ പ​​​റ​​​ഞ്ഞു.

പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ സം​​​ഘ​​​ർ​​​ഷം നി​​​ല​​​വി​​​ൽ ഇ​​​ന്ത്യ സൂ​​​ക്ഷ്മ​​​മാ​​​യി നീ​​​രി​​​ക്ഷി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് വി​​​ദേ​​​ശ​​​കാ​​​ര്യ വ​​​ക്താ​​​വ് ര​​​ൺ​​​ധീ​​​ർ ജ​​​യ്‌​​​സ്വാ​​​ൾ പ​​​റ​​​ഞ്ഞു.

ചൊ​​​വ്വാ​​​ഴ്ച പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​യും യു​​​എ​​​ഇ പ്ര​​​സി​​​ഡ​​ന്‍റ് ഷെ​​​യ്ഖ് മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സാ​​​യി​​​ദ് അ​​​ൽ ന​​​ഹ്യാ​​​നും ത​​​മ്മി​​​ൽ ടെ​​​ലി​​​ഫോ​​​ണി​​​ലൂ​​​ടെ ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തി. പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ നി​​​ല​​​വി​​​ലെ സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ ഇ​​​രു​​​നേ​​​താ​​​ക്ക​​​ളും ച​​​ർ​​​ച്ച​​​ചെ​​​യ്തു. സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്കു​​​നേ​​​രെ​​​യു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ശ​​​ക്ത​​​മാ​​​യി അ​​​പ​​​ല​​​പി​​​ച്ചെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ഫെ​​​ബ്രു​​​വ​​​രി 28-ന് ഇ​​​റാ​​​ൻ യു​​​ദ്ധം ആ​​​രം​​​ഭി​​​ച്ച​​​തി​​​ന് ശേ​​​ഷം ഇ​​​തു​​​ര​​​ണ്ടാം ത​​​വ​​​ണ​​​യാ​​​ണ് യു​​​എ​​​ഇ പ്ര​​​സി​​​ഡ​​​ന്‍റു​​മാ​​​യി മോ​​​ദി ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ഇ​​​റാ​​​നി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ൻ​​​മാ​​​ർ​​​ക്ക് ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി ആ​​​വ​​​ശ്യ​​​മാ​​​യ സ​​​ഹാ​​​യ​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്നു​​​ണ്ടെ​​​ന്ന് ര​​​ൺ​​​ധീ​​​ർ ജ​​​യ്‌​​​സ്വാ​​​ൾ പ​​​റ​​​ഞ്ഞു.

അ​​​ർ​​​മേ​​​നി​​​യ​​​യി​​​ലേ​​​ക്കും അ​​​സ​​​ർ​​​ബൈ​​​ജാ​​​നി​​​ലേ​​​ക്കും പോ​​​കു​​​ന്ന​​​തി​​​ന് ഇ​​​റാ​​​ൻ അ​​​തി​​​ർ​​​ത്തി​​​ക​​​ട​​​ക്കാ​​​ൻ കൂ​​​ടു​​​ത​​​ൽ ഇ​​​ന്ത്യ​​​ക്കാ​​​ർ ആ​​​ഗ്ര​​​ഹം പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

District News

തി​രു​വ​ല്ല തി​രി​ച്ചു​പി​ടി​ക്കാ​ൻ വ​ർ​ഗീ​സ് മാ​മ്മൻ

തി​രു​വ​ല്ല: അ​ഡ്വ. വ​ർ​ഗീ​സ് മാ​മ്മ​നെ തി​രു​വ​ല്ല​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കേ​ര​ള കോ​ൺ​ഗ്ര​സ് (ജോ​സ​ഫ് വി​ഭാ​ഗം) പ്ര​ഖ്യാ​പി​ച്ചു. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ വ​ർ​ഗീ​സി​ലൂ​ടെ മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ്ര​വ​ർ​ത്ത​ക​ർ.

ക​ഴി​ഞ്ഞ പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​യ​ര്‍​മാ​നാ​യി പ്ര​വ​ർ​ത്തി​ച്ച വ​ർ​ഗീ​സി​ന്‍റെ നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള ക​ന്നി​യ​ങ്ക​മാ​ണി​ത്.

മാ​ര്‍​ത്തോ​മ്മാ സ​ഭ​യു​ടെ അ​ല്മാ​യ ട്ര​സ്റ്റി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ തി​രു​വ​ല്ല​യി​ലെ പൊ​തു​രം​ഗ​ത്ത് ശ്ര​ദ്ധേ​യ​നാ​ണ്.ദ​ക്ഷി​ണ കൊ​റി​യ​യി​ല്‍ ന​ട​ന്ന ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ അ​ഖി​ല ലോ​ക കൗ​ണ്‍​സി​ലി​ലും താ​യ്‌​ല​ൻ​ഡി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്‌​ട്ര സ​ര്‍​വ​മ​ത സ​മ്മേ​ള​ന​ത്തി​ലും പ്ര​തി​നി​ധി​യാ​യി​രുന്നു.

Kerala

പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധി; ഹോ​ട്ട​ലു​ക​ളി​ലെ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ മ​ട​ങ്ങു​ന്നു

കോ​​​ഴി​​​ക്കോ​​​ട്:​​​ എ​​​ൽ​​​പി​​​ജി സി​​​ലി​​​ണ്ട​​​ർ ക്ഷാ​​​മം രൂ​​​ക്ഷ​​​മാ​​​യ​​​തോ​​​ടെ ജി​​​ല്ല​​​യി​​​ൽ ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ല്‍നി​​​ന്നും ത​​​ട്ടു​​​ക​​​ട​​​ക​​​ളി​​​ല്‍നി​​​ന്നും ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ നാ​​​ട്ടി​​​ലേ​​​ക്ക് മ​​​ട​​​ങ്ങു​​​ന്നു.

ച​​​പ്പാ​​​ത്തി ക​​​മ്പ​​​നി​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ പ​​​ല​​​യി​​​ട​​​ത്തും പൂ​​​ട്ടി. മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ ഇ​​​ഷ്ടവി​​​ഭ​​​വ​​​ങ്ങ​​​ളി​​​ല്‍ ഒ​​​ന്നാ​​​യ ‘പൊ​​​റാ​​​ട്ട’​​​യ്ക്കും പൂ​​​ട്ടു​​​വീ​​​ണു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

പൊ​​​തു​​​വേ ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ നാ​​​ട്ടി​​​ലേ​​​ക്ക് മ​​​ട​​​ങ്ങി​​​യാ​​​ല്‍ തി​​​രി​​​ച്ചെ​​​ത്താ​​​ന്‍ ബു​​​ദ്ധി​​​മു​​​ട്ടാ​​​ണ്. തി​​​രി​​​ച്ചെ​​​ത്തു​​​ന്ന​​​വ​​​രാ​​​ക​​​ട്ടെ പഴയ ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലേ​​​ക്ക് ത​​​ന്നെ തി​​​രി​​​ച്ചെ​​​ത്തി​​​ക്കൊ​​​ള്ള​​​ണ​​​മെ​​​ന്നി​​​ല്ലെ​​​ന്ന് ഹോ​​​ട്ട​​​ല്‍ ഉ​​​ട​​​മ​​​ക​​​ള്‍ പ​​​റ​​​യു​​​ന്നു.

​ ബം​​​ഗാ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലേ​​​ക്കു നീ​​​ങ്ങു​​​ന്ന വേ​​​ള കൂ​​​ടി​​​യാ​​​ണി​​​ത്.​ സി​​​ലി​​​ണ്ട​​​ർ ക്ഷാ​​​മം പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ടും​​വ​​​രെ ക​​​ട അ​​​ട​​​യ്ക്കേ​​​ണ്ട സ്ഥി​​​തി​​​യു​​​ണ്ടാ​​​യാ​​​ൽ, തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് ശ​​​മ്പ​​​ള​​​വും ഭ​​​ക്ഷ​​​ണ​​​വും ന​​​ൽ​​​കി നി​​​ല​​​നി​​​ർ​​​ത്താ​​​ൻ ഉ​​​ട​​​മ​​​ക​​​ൾ​​​ക്കും പ്ര​​​യാ​​​സ​​​മാ​​​കും.

ഹോ​​​ട്ട​​​ലു​​​ട​​​മ​​​ക​​​ൾ സ​​​ഹ​​​ക​​​രി​​​ച്ച് ഒ​​​രു സ്ഥ​​​ല​​​ത്ത് ഭ​​​ക്ഷ​​​ണം പാ​​​കം ചെ​​​യ്ത് സ​​​മീ​​​പ​​​ത്തെ ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലേ​​​ക്കു വി​​​ത​​​ര​​​ണ​​​ത്തി​​​നാ​​​യി എ​​​ത്തി​​​ക്കു​​​ന്ന​​​ത് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ബ​​​ദ​​​ൽ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ള്‍ ഇ​​​തി​​​ന​​​കം ഉ​​​യ​​​ര്‍​ന്നു​​​വ​​​ന്നി​​​ട്ടു​​​ണ്ട്.

മു​​​ന്‍​പ് കോ​​​വി​​​ഡ് കാ​​​ല​​​ത്ത് അ​​​നു​​​ഭ​​​വി​​​ച്ച​​​തി​​​ന് സ​​​മാ​​​ന​​​മാ​​​യ പ്ര​​​തി​​​സ​​​ന്ധി​​​യാ​​​ണ് ഇ​​​പ്പോ​​​ള്‍ നേ​​​രി​​​ട്ടു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്. ഈ ​​​കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ല്‍ പൂ​​​ട്ടി​​​പ്പോ​​​യ ഹോ​​​ട്ട​​​ലു​​​ക​​​ള്‍ മി​​​ക്ക​​​തും ഏ​​​റെക്കാ​​​ലം ക​​​ഴി​​​ഞ്ഞാ​​​ണ് പ്ര​​​വ​​​ര്‍​ത്തി​​​ച്ചു തു​​​ട​​​ങ്ങി​​​യ​​​ത്. മോ​​​ശ​​​മ​​​ല്ലാ​​​ത്ത നി​​​ല​​​യി​​​ൽ ക​​​ച്ച​​​വ​​​ട​​​മു​​​ള്ള ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽ ദി​​​വ​​​സേ​​​ന അ​​​ഞ്ചി​​​ല്‍ കു​​​റ​​​യാ​​​തെ സി​​​ലി​​​ണ്ട​​​റു​​​ക​​​ളാ​​​ണ് വേ​​​ണ്ട​​​തെ​​​ന്ന് ഉ​​​ട​​​മ​​​ക​​​ൾ പ​​​റ​​​യു​​​ന്നു.

മു​​​ൻ​​​പ് സി​​​ലി​​​ണ്ട​​​ർ യ​​​ഥേ​​​ഷ്ടം ല​​​ഭി​​​ച്ചി​​​രു​​​ന്ന​​​തി​​​നാ​​​ൽ സ്റ്റോ​​​ക്ക് ചെ​​​യ്യേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. ഇ​​​പ്പോ​​​ഴ​​​ത്തെ സാ​​​ഹ​​​ച​​​ര്യം ഹോ​​​ട്ട​​​ൽ ഉ​​​ട​​​മ​​​ക​​​ൾ​​​ക്ക് തി​​​ക​​​ച്ചും അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യ തി​​​രി​​​ച്ച​​​ടി​​​യാ​​​യി. അ​​​തേ​​​സ​​​മ​​​യം ഹോ​​​ട്ട​​​ലു​​​ക​​​ള്‍​ക്ക് പു​​​റ​​​മേ ഭ​​​ക്ഷ​​​ണ വി​​​ത​​​ര​​​ണ​​​ക്കാ​​​രാ​​​യ ഗി​​​ഗ്‌ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളി​​​ലേ​​​ക്കും പ്ര​​​തി​​​സ​​​ന്ധി നീ​​​ങ്ങി.

ദി​​​വ​​​സം 30 ഓ​​​ർ​​​ഡ​​​റു​​​ക​​​ൾ ല​​​ഭി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക്‌ ഇ​​​പ്പോ​​​ൾ അ​​​ഞ്ച്‌ മു​​​ത​​​ൽ പ​​​ത്തു​​​വ​​​രെ ഓ​​​ർ​​​ഡ​​​റു​​​ക​​​ളേ ല​​​ഭി​​​ക്കു​​​ന്നു​​​ള്ളൂ. സൊ​​​മാ​​​റ്റോ, സ്വി​​​ഗ്ഗി എ​​​ന്നീ ഭ​​​ക്ഷ​​​ണ​​​വി​​​ത​​​ര​​​ണ പ്ലാ​​​റ്റ്‌​​​ഫോ​​​മു​​​ക​​​ളി​​​ലെ ഓ​​​ർ​​​ഡ​​​റു​​​ക​​​ൾ കു​​​ത്ത​​​നെ കു​​​റ​​​ഞ്ഞു.

Sports

വി​​ന്‍​ഡീ​​സ്, സിം​​ബാ​​ബ്‌​വെ ​ടീ​​മു​​ക​​ള്‍ മ​​ട​​ങ്ങും

മും​​ബൈ/​​ന്യൂ​​ഡ​​ല്‍​ഹി: ഇ​​റാ​​ന്‍ യു​​ദ്ധ​​ത്തെ തു​​ട​​ര്‍​ന്ന് ഇ​​ന്ത്യ​​യി​​ല്‍ കു​​ടു​​ങ്ങി​​യ, ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ടീ​​മു​​ക​​ളാ​​യ വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​നും സിം​​ബാ​​ബ്‌​വെ​​യ്ക്കും സ്വ​​ദേ​​ശ​​ങ്ങ​​ളി​​ലേ​​ക്കു മ​​ട​​ങ്ങാ​​നു​​ള്ള വ​​ഴി തെ​​ളി​​യു​​ന്നു.

സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍ പു​​റ​​ത്താ​​യ​​ശേ​​ഷം സിം​​ബാ​​ബ്‌​വെ, ​വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ് ടീ​​മു​​ക​​ള്‍​ക്കു നാ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങാ​​ന്‍ സാ​​ധി​​ച്ചി​​രു​​ന്നി​​ല്ല. ഇ​​റാ​​നി​​ല്‍ അ​​മേ​​രി​​ക്ക-​​ഇ​​സ്ര​​യേ​​ല്‍ സം​​യു​​ക്ത ആ​​ക്ര​​മ​​ണം ന​​ട​​ക്കു​​ന്ന പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ ഗ​​ള്‍​ഫ് വ​​ഴി​​യു​​ള്ള വി​​മാ​​ന സ​​ര്‍​വീ​​സു​​ക​​ള്‍ റ​​ദ്ദാ​​ക്കി​​യ​​തോ​​ടെ​​യാ​​ണി​​ത്.

ഇ​​ന്ത്യ​​ക്കെ​​തി​​രേ മാ​​ര്‍​ച്ച് ഒ​​ന്നി​​ന് കോ​​ല്‍​ക്ക​​ത്ത ഈ​​ഡ​​ന്‍ ഗാ​​ര്‍​ഡ​​ന്‍​സി​​ലാ​​യി​​രു​​ന്നു വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​ന്‍റെ അ​​വ​​സാ​​ന സൂ​​പ്പ​​ര്‍ എ​​ട്ട് മ​​ത്സ​​രം. അ​​ന്നു​​ത​​ന്നെ​​യാ​​യി​​രു​​ന്നു സിം​​ബാ​​ബ്‌​വെ​​യു​​ടെ​​യും അ​​വ​​സാ​​ന സൂ​​പ്പ​​ര്‍ എ​​ട്ട് പോ​​രാ​​ട്ടം. മി​​ഡി​​ല്‍ ഈ​​സ്റ്റി​​ലെ യു​​ദ്ധ​​ത്തെ തു​​ട​​ര്‍​ന്ന് ഇ​​രുടീ​​മി​​നും നാ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങാ​​ന്‍ സാ​​ധി​​ച്ചി​​ല്ല.

വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ് ടീം ​​പ്ര​​ത്യേ​​ക വി​​മാ​​ന​​ത്തി​​ല്‍ സ്വ​​ദേ​​ശ​​ത്തേ​​ക്കു തി​​രി​​ക്കു​​മെ​​ന്നാ​​ണ് ഐ​​സി​​സി (ഇ​​ന്‍റ​​ര്‍നാ​​ഷ​​ണ​​ല്‍ ക്രി​​ക്ക​​റ്റ് കൗ​​ണ്‍​സി​​ല്‍) ഇ​​ന്ന​​ലെ അ​​റി​​യി​​ച്ച​​ത്. ആ​​ന്‍റി​​ഗ്വ​​യി​​ലേ​​ക്കു നേ​​രി​​ട്ടു വി​​മാ​​നസ​​ര്‍​വീ​​സ് ന​​ട​​ത്താ​​നാ​​ണ് പ​​ദ്ധ​​തി. 15 മ​​ണി​​ക്കൂ​​ര്‍ നീ​​ളു​​ന്ന യാ​​ത്ര​​യാ​​യ​​തി​​നാ​​ല്‍ പ്ര​​ത്യേ​​ക അ​​നു​​മ​​തി ല​​ഭി​​ക്കേ​​ണ്ട​​തു​​ണ്ട്.

സിം​​ബാ​​ബ്‌​വെ ​ടീം ​അം​​ഗ​​ങ്ങ​​ള്‍ ഇ​​ന്ന​​ലെ മു​​ത​​ല്‍ സ്വ​​ദേ​​ശ​​ത്തേ​​ക്കു​​ള്ള യാ​​ത്ര ആ​​രം​​ഭി​​ച്ചു. ആ​​ദ്യ സം​​ഘം ബു​​ധ​​നാ​​ഴ്ച ഹ​​രാ​​രെ​​യി​​ലേ​​ക്കു പു​​റ​​പ്പെ​​ട്ട​​താ​​യി ഐ​​സി​​സി വൃ​​ത്ത​​ങ്ങ​​ള്‍ വ്യ​​ക്ത​​മാ​​ക്കി. എ​​ത്യോ​​പ്യ​​യി​​ലെ ആ​​ഡി​​സ് അ​​ബാ​​ബ വ​​ഴി ഹ​​രാ​​രെ​​യി​​ലേ​​ക്കാ​​ണ് സിം​​ബാ​​ബ്‌വെ ​​ടീ​​മി​​ന്‍റെ യാ​​ത്ര.

Kerala

ല​ക്ഷ​ദ്വീ​പി​ൽ കു​ടു​ങ്ങി​യ എ​ട്ടു​പേ​ർ നാ​ട്ടി​ലേ​ക്ക്

മ​​​​ല​​​​പ്പു​​​​റം: ല​​​​ക്ഷ​​​​ദ്വീ​​​​പി​​​​ൽ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര​​​​ത്തി​​​​ന് പോ​​​​യി തി​​​​രി​​​​കെ വ​​​​രാ​​​​ൻ യാ​​​​ത്രാ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ ല​​​​ഭ്യ​​​​മാ​​​​കാ​​​​തെ ഒ​​​​രാ​​​​ഴ്ച​​​​യോ​​​​ളം അ​​​​വി​​​​ടെ കു​​​​ടു​​​​ങ്ങി​​​​യ എ​​​​റ​​​​ണാ​​​​കു​​​​ളം സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ളെ തി​​​​രി​​​​കെ നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​ക്കാ​​​​ൻ പി.​​​​പി. ​സു​​​​നീ​​​​ർ എം​​​​പി​​​​യു​​​​ടെ ഇ​​​​ട​​​​പെ​​​​ട​​​​ൽ ഫ​​​​ലം ക​​​​ണ്ടു.

ഇ​​​​വ​​​​ർ​​​​ക്കാ​​​​യി അ​​​​ടി​​​​യ​​​​ന്ത​​​​ര യാ​​​​ത്രാ​​​​സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ദ്വീ​​​​പ് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ലെ പോ​​​​ർ​​​​ട്ട് ഷി​​​​പ്പിം​​​​ഗ് ആ​​​​ൻ​​​​ഡ് ഏ​​​​വി​​​​യേ​​​​ഷ​​​​ൻ ഡ​​​​യ​​​​റ​​​​ക്ട​​​​ർ​​​​ക്കു സു​​​​നീ​​​​ർ എം​​​​പി ക​​​​ത്ത​​​​യ​​​​ച്ച​​​​തോ​​​​ടെ നാ​​​​ലു സ്ത്രീ​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ എ​​​​ട്ടു​​​​പേ​​​​ർ​​​​ക്കും തി​​​​രി​​​​കെ നാ​​​​ട്ടി​​​​ലേ​​​​ക്ക് യാ​​​​ത്ര​​​​യ്ക്കു​​​​ള്ള ഏ​​​​ർ​​​​പ്പാ​​​​ടാ​​​​യ​​​​താ​​​​യി എം​​​​പി​​​​യു​​​​ടെ ഓ​​​​ഫീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

എ​​​​റ​​​​ണാ​​​​കു​​​​ളം തൃ​​​​പ്പു​​​​ണി​​​​ത്ത​​​​റ, പ​​​​ട്ടി​​​​മ​​​​റ്റം, ഇ​​​​ട​​​​പ്പ​​​​ള്ളി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നു​​​​ള്ള സ്ത്രീ​​​​ക​​​​ളും വ​​​​യോ​​​​ധി​​​​ക​​​​രും ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള​​​​ള വി​​​​നോ​​​​ദ​​​​യാ​​​​ത്രാ സം​​​​ഘ​​​​മാ​​​​ണ് ഒ​​​​രാ​​​​ഴ്ച​​​​യോ​​​​ളം തി​​​​രി​​​​ച്ചു​​​​വ​​​​രാ​​​​ൻ യാ​​​​ത്രാ​​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളി​​​​ല്ലാ​​​​തെ ബു​​​​ദ്ധി​​​​മു​​​​ട്ടി​​​​യ​​​​ത്. നി​​​​ശ്ച​​​​യി​​​​ച്ച ദി​​​​വ​​​​സം തി​​​​രി​​​​കെ വ​​​​രാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത​​​​തി​​​​നാ​​​​ൽ പ​​​​ല​​​​രു​​​​ടെ​​​​യും മ​​​​രു​​​​ന്നു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ തീ​​​​ർ​​​​ന്ന് ആ​​​​രോ​​​​ഗ്യ​​​​ത്തെ ബാ​​​​ധി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യം നേ​​​​രി​​​​ട്ടി​​​​രു​​​​ന്നു.

ല​​​​ക്ഷ​​​​ദ്വീ​​​​പി​​​​ലേ​​​​ക്കു വി​​​​മാ​​​​ന മാ​​​​ർ​​​​ഗം പോ​​​​യ ഇ​​​​വ​​​​രെ തി​​​​രി​​​​കെ കൊ​​​​ണ്ടു​​​​വ​​​​രാ​​​​മെ​​​​ന്ന് ഏ​​​​റ്റ ക​​​​പ്പ​​​​ൽ ഏ​​​​ജ​​​​ൻ​​​​സി​​​​ക്കാ​​​​ർ യാ​​​​ത്ര റ​​​​ദ്ദാ​​​​ക്കി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് ബ​​​​ദ​​​​ൽ യാ​​​​ത്രാ​​​​മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്ലാ​​​​തെ ഇ​​​​വ​​​​ർ ല​​​​ക്ഷ​​​​ദ്വീ​​​​പി​​​​ൽ കു​​​​ടു​​​​ങ്ങി​​​​യ​​​​ത്. ഇ​​​​തോ​​​​ടെ യാ​​​​ത്രാ​​​​സം​​​​ഘം നാ​​​​ട്ടി​​​​ലെ ഇ​​​​ട​​​​തു​​​​പ​​​​ക്ഷ പൊ​​​​തു​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ മു​​​​ഖേ​​​​ന പി.​​​​പി. സു​​​​നീ​​​​ർ എം​​​​പി​​​​യെ സ​​​​മീ​​​​പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Kerala

നാട്ടുകാരെ ഭീതിയിലാഴ്ത്തി പനമരത്തു വീണ്ടും കാട്ടാനകളെത്തി

പനമരം: ഒരു ഇടവേളയ്ക്കു ശേഷം പനമരം എരനെല്ലൂരിൽ വീണ്ടും
കാട്ടാനകൾ എത്തി. വാടോച്ചാൽ, മേച്ചേരി ഭാഗത്ത് രണ്ടു ആനകളാണ് ഇന്നു പുലർച്ചെയോടെ ജനവാസ മേഖലയിലേക്ക് എത്തിയത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ വനം വകുപ്പ് അധികൃതർ ആനകളെ പ്രദേശത്തുനിന്നു തുരത്തി.

എരനെല്ലൂർ ഭാഗത്ത് ആദ്യമെത്തിയ കാട്ടാനകളെ മാനന്തവാടി റേഞ്ച് ഓഫിസിൽനിന്ന് എത്തിയ വനം വകുപ്പ് ജീവനക്കാർ തുരത്താൻ ശ്രമിച്ചതോടെ ആനകൾ മേച്ചേരിയിൽ എത്തുകയായിരുന്നു. എല്ലാ വർഷവും ഈ ഭാഗത്തേക്ക് ആനകൾ എത്തുന്നതിനാൽ ഭീതിയിലാണ് തങ്ങളെന്നു പ്രദേശവാസികൾ പറയുന്നു.

പാതിരി സൗത്ത് സെക്ഷൻ വനമേഖലയിൽനിന്നാണ് രണ്ട് കൊമ്പന്മാർ പനമരം ചെറുപുഴ കടന്ന് മേച്ചേരി ഭാഗത്ത് എത്തിയത്. വനംവകുപ്പ് ജീവനക്കാരും ആർആർടി സംഘം ഉൾപ്പെടെയുള്ളവരും ചേർന്നാണ് ആനകളെ തുരത്തിയത്.

Kerala

ത​നി​യാ​വ​ര്‍​ത്ത​ന​മോ തി​രി​ച്ചു​വ​ര​വോ?

കാ​​​സ​​​ര്‍​ഗോ​​​ഡ്: രാ​​​ഷ്ട്രീ​​​യ​​​പാ​​​ര്‍​ട്ടി​​​ക​​​ളു​​​ടെ ജാ​​​ഥ​​​യ്ക്കു തു​​​ട​​​ക്കംകു​​​റി​​​ക്കു​​​ന്ന കാ​​​സ​​​ര്‍​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ല്‍ എ​​​ല്‍​ഡി​​​എ​​​ഫ്- 3, യു​​​ഡി​​​എ​​​ഫ്- 2 എ​​​ന്ന​​​താ​​​ണ് കുറെ കാ​​​ല​​​ങ്ങ​​​ളാ​​​യി നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലെ സ്‌​​​കോ​​​ര്‍ നി​​​ല. എ​​​ല്‍​ഡി​​​എ​​​ഫി​​​നെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം ത​​​ത്‌​​​സ്ഥി​​​തി തു​​​ട​​​രു​​​ന്ന​​​തു​​ത​​​ന്നെ നേ​​​ട്ട​​​മാ​​​ണ്. പ​​​ര​​​മ്പ​​​രാ​​​ഗ​​​ത ശ​​​ക്തി​​​കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ടെ ക​​​രു​​​ത്തി​​​ല്‍ ഇ​​​ത്ത​​​വ​​​ണ​​​യും വി​​​ജ​​​യ​​​ഗാ​​​ഥ ആ​​​വ​​​ര്‍​ത്തി​​​ക്കു​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തി​​​ന് യാ​​​തൊ​​​രു സ​​​ന്ദേ​​​ഹ​​​വു​​​മി​​​ല്ല. മ​​​റു​​​വ​​​ശ​​​ത്ത് 1987നു ​​​ശേ​​​ഷം ജി​​​ല്ല​​​യി​​​ല്‍നി​​​ന്ന് ഒ​​​രു എം​​​എ​​​ല്‍​എ​​​യെ​​പ്പോ​​ലും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​ത്തി​​​ക്കാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത​​​തി​​​ന്‍റെ നാ​​​ണ​​​ക്കേ​​​ടി​​​ലാ​​​ണ് കോ​​​ണ്‍​ഗ്ര​​​സ്.

ലോ​​​ക്‌​​​സ​​​ഭ, ത​​​ദ്ദേ​​​ശ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ല​​​ങ്ങ​​​ളി​​​ലെ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​ന​​​ത്തി​​​ന്‍റെ ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​വു​​​മാ​​​യി ക​​​ള​​​ത്തി​​​ലി​​​റ​​​ങ്ങു​​​മ്പോ​​​ള്‍ ലീ​​​ഡ് നേ​​​ടി ച​​​രി​​​ത്രം തി​​​രു​​​ത്തി​​​ക്കു​​​റി​​​ക്കു​​​മെ​​​ന്നാ​​ണു യു​​​ഡി​​​എ​​​ഫ് ക്യാ​​​മ്പി​​​ന്‍റെ പ്ര​​​തീ​​​ക്ഷ. മ​​​ഞ്ചേ​​​ശ്വ​​​ര​​​ത്ത് അ​​​ക്കൗ​​​ണ്ട് തു​​​റ​​​ക്കാ​​​നാ​​​യി ബി​​​ജെ​​​പി​​​യും അ​​​ര​​​യും ത​​​ല​​​യും മു​​​റു​​​ക്കി രം​​​ഗ​​​ത്തു​​​ണ്ട്. മൂ​​​ന്നു മു​​​ന്ന​​​ണി​​​ക​​​ളും അ​​​ട​​​വു​​​ക​​​ളും ചു​​​വ​​​ടു​​​ക​​​ളും മി​​​നു​​​ക്കി ക​​​ള​​​ത്തി​​​ലി​​​റ​​​ങ്ങു​​​മ്പോ​​​ള്‍ തു​​​ളു​​​നാ​​​ട​​​ന്‍ ക​​​ള​​​രി​​​യി​​​ല്‍ പോ​​​രാ​​​ട്ടം തീ​​​പാ​​​റു​​​മെ​​​ന്നു​​​റ​​​പ്പ്.

പാ​​​ര്‍​ട്ടി കോ​​​ട്ട​​​ക​​​ളു​​​ടെ ക​​​രു​​​ത്തി​​​ല്‍ എ​​​ല്‍​ഡി​​​എ​​​ഫ്

ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും ത​​​ദ്ദേ​​​ശ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും തി​​​രി​​​ച്ച​​​ടി​​​യേ​​​റ്റെ​​​ങ്കി​​​ലും സി​​​റ്റിം​​​ഗ് സീ​​​റ്റു​​​ക​​​ളാ​​​യ തൃ​​​ക്ക​​​രി​​​പ്പുര്‍, കാ​​​ഞ്ഞ​​​ങ്ങാ​​​ട്, ഉ​​​ദു​​​മ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ ക​​​ഴി​​​ഞ്ഞ​​​ത​​​വ​​​ണ​​​ത്തേ​​​തു​​​പോ​​​ലെ മി​​​ക​​​ച്ച വി​​​ജ​​​യം ആ​​​വ​​​ര്‍​ത്തി​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് എ​​​ല്‍​ഡി​​​എ​​​ഫി​​​ന്‍റെ പ്ര​​​തീ​​​ക്ഷ. ഈ ​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ ഉ​​​റ​​​ച്ച ക​​​മ്യൂ​​​ണി​​​സ്റ്റ് കോ​​​ട്ട​​​ക​​​ളി​​​ലെ ഉ​​​യ​​​ര്‍​ന്ന പോ​​​ളിം​​​ഗാ​​​ണ് അ​​​വ​​​ര്‍​ക്കു തു​​​ണ​​​യാ​​​കു​​​ന്ന​​​ത്. എ​​​ണ്ണ​​​യി​​​ട്ട യ​​​ന്ത്രം പോ​​​ലെ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന പാ​​​ര്‍​ട്ടി സം​​​വി​​​ധാ​​​ന​​​വും അ​​​വ​​​ര്‍​ക്കു​​​ണ്ട്. എ​​​ന്നാ​​​ല്‍, ക​​​ഴി​​​ഞ്ഞ ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ പാ​​​ര്‍​ട്ടി​​​ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലെ വോ​​​ട്ട് വ​​​ലി​​​യ​​​തോ​​​തി​​​ല്‍ ബി​​​ജെ​​​പി​​​യി​​​ലേ​​​ക്ക് ഒ​​​ഴു​​​കി​​​യ​​​ത് സി​​​പി​​​എ​​​മ്മി​​​നെ വ​​​ലി​​​യ തോ​​​തി​​​ല്‍ ആ​​​ശ​​​ങ്ക​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​ണ്ട്.

പാ​​​ര്‍​ട്ടി​​​യോ​​​ടു​​​ള്ള എ​​​തി​​​ര്‍​പ്പു​​​കൊ​​​ണ്ട​​​ല്ല, മ​​​റി​​​ച്ച് സ്ഥാ​​​നാ​​​ര്‍​ഥി​​​യോ​​​ടു​​​ള്ള എ​​​തി​​​ര്‍​പ്പു​​​കൊ​​​ണ്ടാ​​​ണ് അ​​​ങ്ങ​​​നെ സം​​​ഭ​​​വി​​​ച്ച​​​തെ​​​ന്നാ​​​ണു സി​​​പി​​​എം നേ​​​തൃ​​​ത്വം വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. കൂ​​​ടാ​​​തെ, ത​​​ദ്ദേ​​​ശ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ പ​​​ല പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലെ​​​യും ഭ​​​ര​​​ണം ന​​​ഷ്ട​​​പ്പെ​​​ടാ​​​ന്‍ കാ​​​ര​​​ണം പ്രാ​​​ദേ​​​ശി​​​ക​​​മാ​​​യ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണെ​​​ന്നും നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ ഇ​​​തു ബാ​​​ധി​​​ക്കി​​​ല്ലെ​​​ന്നു​​​മാ​​​ണ് അ​​​വ​​​രു​​​ടെ അ​​​വ​​​കാ​​​ശ​​​വാ​​​ദം.

വ​​​ന്‍​പ്ര​​​തീ​​​ക്ഷ​​​യോ​​ടെ യു​​​ഡി​​​എ​​​ഫ്

ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ വ​​​മ്പ​​​ന്‍ വി​​​ജ​​​യ​​​വും ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലു​​​ണ്ടാ​​​യ തി​​​രി​​​ച്ചു​​​വ​​​ര​​​വും യു​​​ഡി​​​എ​​​ഫി​​​ന്‍റെ പ്ര​​​തീ​​​ക്ഷ​​​ക​​​ളെ വാ​​​നോ​​​ള​​​മു​​​യ​​​ര്‍​ത്തു​​​ന്നു. ക​​​ഴി​​​ഞ്ഞ ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ജി​​​ല്ല​​​യി​​​ലെ അ​​​ഞ്ചു നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും യു​​​ഡി​​​എ​​​ഫി​​​നു ലീ​​​ഡ് നേ​​​ടാ​​​ന്‍ സാ​​​ധി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ല്‍ത്ത​​ന്നെ ഉ​​​ദു​​​മ ഏ​​​റെ നാ​​​ളു​​​ക​​​ളാ​​​യി യു​​​ഡി​​​എ​​​ഫി​​​നെ മോ​​​ഹി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്. 2013ലെ ​​​ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ടി. ​​​സി​​​ദ്ദി​​​ഖ് ഉ​​​ദു​​​മ മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ ചെ​​​റി​​​യ വോ​​​ട്ടി​​​ന്‍റെ ലീ​​​ഡ് നേ​​​ടി​​​യി​​​രു​​​ന്നു. രാ​​​ജ്‌​​​മോ​​​ഹ​​​ന്‍ ഉ​​​ണ്ണി​​​ത്താ​​​ൻ എ​​​ത്തി​​​യ​​​പ്പോ​​​ള്‍ സീ​​​ന്‍ മാ​​​റി. ലീ​​​ഡ് 2019ല്‍ 8,937​​​ഉം 2024ല്‍ 11,959​​​ഉം ആ​​​യി കു​​​തി​​​ച്ചു​​​ക​​​യ​​​റി. ക​​​ഠി​​​നാ​​​ധ്വാ​​​നം ന​​​ട​​​ത്തി​​​യാ​​​ല്‍ ചെ​​​ങ്കോ​​​ട്ട​​​ക​​​ള്‍ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന കാ​​​ഞ്ഞ​​​ങ്ങാ​​​ടും തൃ​​​ക്ക​​​രി​​​പ്പുരും വി​​​ജ​​​യം അ​​​സാ​​​ധ്യ​​​മ​​​ല്ലെ​​​ന്ന് ഉ​​​ണ്ണി​​​ത്താ​​​ന്‍റെ പ്ര​​​ക​​​ട​​​നം കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വ​​​ത്തി​​​നു കാ​​​ട്ടി​​​ക്കൊ​​​ടു​​​ത്തു.

എ​​​ന്നാ​​​ല്‍, മു​​​ന്‍ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലെ പ്ര​​​ക​​​ട​​​നം കോ​​​ണ്‍​ഗ്ര​​​സി​​​ന് സ​​​ന്തോ​​​ഷം പ​​​ക​​​രു​​​ന്ന​​​ത​​​ല്ല എ​​​ന്ന​​​തും യാ​​​ഥാ​​​ര്‍​ഥ്യ​​​മാ​​​ണ്. 2016ല്‍ ​​​സാ​​​ക്ഷാ​​​ല്‍ കെ. ​​​സു​​​ധാ​​​ക​​​ര​​​ന്‍ രം​​​ഗ​​​ത്തി​​​റ​​​ങ്ങി​​​യി​​​ട്ടും തോ​​​ല്‍​വി​​​യാ​​​യി​​​രു​​​ന്നു ഫ​​​ലം.

2021ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ഒ​​​ന്നു പൊ​​​രു​​​തി​​​നോ​​​ക്കു​​​ക പോ​​​ലും ചെ​​​യ്യാ​​​തെ കോ​​​ണ്‍​ഗ്ര​​​സ് സ്ഥാ​​​നാ​​​ര്‍​ഥി​​​ക​​​ള്‍ തോ​​​ല്‍​വി​​​യ​​​ട​​​ഞ്ഞു. അ​​​തേ​​​സ​​​മ​​​യം, മു​​​സ്‌​​​ലിം​​​ലീ​​​ഗി​​​ന്‍റെ സി​​​റ്റിം​​​ഗ് സീ​​​റ്റു​​​ക​​​ളാ​​​യ കാ​​​സ​​​ര്‍​ഗോ​​​ഡും മ​​​ഞ്ചേ​​​ശ്വ​​​ര​​​വും ഇ​​​ത്ത​​​വ​​​ണ​​​യും സു​​​ര​​​ക്ഷി​​​ത​​​മാ​​​ണെ​​​ന്നാ​​​ണ് യു​​​ഡി​​​എ​​​ഫ് ക്യാ​​​മ്പി​​​ന്‍റെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

അ​​​ക്കൗ​​​ണ്ട് തു​​​റ​​​ക്കാ​​​ന്‍ ബി​​​ജെ​​​പി

ബി​​​ജെ​​​പി​​​യു​​​ടെ എ ​​​ക്ലാ​​​സ് മ​​​ണ്ഡ​​​ല​​​മാ​​​യ മ​​​ഞ്ചേ​​​ശ്വ​​​ര​​​ത്ത് ഇ​​​ത്ത​​​വ​​​ണ​​​യും അ​​​വ​​​ര്‍ വി​​​ജ​​​യം സ്വ​​​പ്‌​​​നംകാ​​​ണു​​​ന്നു. 2016ല്‍ 89 ​​​വോ​​​ട്ടി​​​നു പ​​​രാ​​​ജ​​​യ​​​മേ​​​റ്റു​​​വാ​​​ങ്ങേ​​​ണ്ടി​​​വ​​​ന്ന​​​തി​​​ന്‍റെ വേ​​​ദ​​​ന ഇ​​​തു​​​വ​​​രെ​​​യും മാ​​​റി​​​യി​​​ട്ടി​​​ല്ല. കാ​​​സ​​​ര്‍​​​​ഗോ​​​ഡ് മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ യു​​​ഡി​​​എ​​​ഫി​​​നു ക​​​ടു​​​ത്ത എ​​​തി​​​രാ​​​ളി​​​യാ​​​കാ​​​നും മ​​​റ്റു മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ല്‍ ഇ​​​രു​ മു​​​ന്ന​​​ണി​​​ക​​​ള്‍​ക്കും ക​​​ടു​​​ത്ത വെ​​​ല്ലു​​​വി​​​ളി ഉ​​​യ​​​ര്‍​ത്താ​​​നു​​​മാ​​​ണ് അ​​​വ​​​രു​​​ടെ ശ്ര​​​മം.

ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം ന​​​ട​​​ത്താ​​​നാ​​​യ​​​ത് അ​​​വ​​​ര്‍​ക്ക് ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​മേ​​​കു​​​ന്നു​​​ണ്ട്. ക​​​ന്ന​​​ഡ ഭാ​​​ഷാ​​​ന്യൂ​​​ന​​​പ​​​ക്ഷ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ പി​​​ന്തു​​​ണ​​​യാ​​​ണ് അ​​​വ​​​രു​​​ടെ ഏ​​​റ്റ​​​വും വ​​​ലി​​​യ ക​​​രു​​​ത്ത്. കേ​​​ന്ദ്രഭ​​​ര​​​ണ​​​ത്തി​​​ന്‍റെ ആ​​​നു​​​കൂ​​​ല്യ​​​മു​​​ള്ള​​​തി​​​നാ​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ണ്ടി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ലും ക്ഷാ​​​മ​​​മി​​​ല്ല. ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ എ​​​ല്‍​ഡി​​​എ​​​ഫി​​​നെ​​​യും യു​​​ഡി​​​എ​​​ഫി​​​നെ​​​യും വെ​​​ല്ലു​​​ന്ന രീ​​​തി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​വ​​​രു​​​ടെ പ്ര​​​ചാ​​​ര​​​ണ​​​പ​​​രി​​​പാ​​​ടി​​​ക​​​ള്‍. എ​​​ന്നാ​​​ല്‍ പാ​​​ര്‍​ട്ടി​​​ക്കു​​​ള്ളി​​​ലെ ഗ്രൂ​​​പ്പു​​​വ​​​ഴ​​​ക്കു​​​ക​​​ളും പ​​​ട​​​ല​​​പ്പി​​​ണ​​​ക്ക​​​ങ്ങ​​​ളും അ​​​വ​​​ര്‍​ക്ക് ത​​​ല​​​വേ​​​ദ​​​ന​​​യാ​​​കു​​​ന്നു​​​ണ്ട്.

സ്ഥാ​​​നാ​​​ര്‍​ഥി പ​​​ട്ടി​​​ക​​​യി​​​ല്‍ ആ​​​രൊ​​​ക്കെ?

മ​​​ഞ്ചേ​​​ശ്വ​​​ര​​​ത്ത് ബി​​​ജെ​​​പി​​​യു​​​ടെ കെ. ​​​സു​​​രേ​​​ന്ദ്ര​​​ന്‍ സി​​​റ്റിം​​​ഗ് എം​​​എ​​​ല്‍​എ എ.​​​കെ.​​​എം. അ​​​ഷ്‌​​​റ​​​ഫി​​​നെ നേ​​​രി​​​ടും. സു​​​രേ​​​ന്ദ്ര​​​ന്‍ നാ​​​ലാം​​​ ത​​​വ​​​ണ​​​യാ​​​ണു മ​​​ഞ്ചേ​​​ശ്വ​​​ര​​​ത്ത് ജ​​​ന​​​വി​​​ധി തേ​​​ടു​​​ന്ന​​​ത്. ക​​​ര്‍​ണാ​​​ട​​​ക ഷി​​​രൂ​​​രി​​​ല്‍ മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ല്‍​പ്പെട്ട ലോ​​​റി​​​ഡ്രൈ​​​വ​​​ര്‍ അ​​​ര്‍​ജു​​​ന്‍റെ തെ​​​ര​​​ച്ചി​​​ലി​​​നും കു​​​മ്പ​​​ള​​​യി​​​ലെ അ​​​ന​​​ധി​​​കൃ​​​ത ടോ​​​ള്‍വി​​​രു​​​ദ്ധ ​സ​​​മ​​​ര​​​ത്തി​​​നും മു​​​ന്നി​​​ൽ​​​നി​​​ന്ന് നേ​​​തൃ​​​ത്വം ന​​​ല്‍​കി​​​യ അ​​​ഷ്‌​​​റ​​​ഫ്, സു​​​രേ​​​ന്ദ്ര​​​നെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ൾ ക​​​രു​​​ത്ത​​​നാ​​​യ എ​​​തി​​​രാ​​​ളി​​​യാ​​​യി​​​രി​​​ക്കു​​​മെ​​​ന്നാ​​​ണു വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്ന​​​ത്.

കാ​​​സ​​​ര്‍​ഗോ​​​ട്ട് എ​​​ന്‍.​​​എ. നെ​​​ല്ലി​​​ക്കു​​​ന്ന് മൂ​​​ന്നു ടേം ​​​പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കെ.​​​എം. ഷാ​​​ജി​​​യു​​​ടെ പേ​​​രാ​​​ണ് ഉ​​​യ​​​ര്‍​ന്നു​​​കേ​​​ള്‍​ക്കു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന​​​ത്തെ മു​​​സ്‌​​​ലിം ലീ​​​ഗി​​​ന്‍റെ ഏ​​​റ്റ​​​വും ഉ​​​റ​​​ച്ച സീ​​​റ്റു​​​ക​​​ളി​​​ല്‍ ഒ​​​ന്നാ​​​യ കാ​​​സ​​​ര്‍​ഗോ​​​ട്ട് പു​​​റ​​​ത്തു​​​നി​​​ന്നൊ​​​രാ​​​ള്‍ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തി​​​ല്‍ ലീ​​​ഗ് ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ല്ല​​​ട്ര മാ​​​ഹി​​​ന്‍ ഹാ​​​ജി അ​​​ട​​​ക്ക​​​മു​​​ള്ള ഒ​​​രു വി​​​ഭാ​​​ഗ​​​ത്തി​​​ന് എ​​​തി​​​ര്‍​പ്പു​​​ണ്ട്. പ്ര​​​ധാ​​​ന എ​​​തി​​​രാ​​​ളി​​​ക​​​ളാ​​​യ ബി​​​ജെ​​​പി​​​ക്കു​​​വേ​​​ണ്ടി ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എ​​​ല്‍. അ​​​ശ്വി​​​നി ത​​​ന്നെ ക​​​ള​​​ത്തി​​​ലി​​​റ​​​ങ്ങി​​​യേ​​​ക്കും. എ​​​ല്‍​ഡി​​​എ​​​ഫി​​​നു​​​വേ​​​ണ്ടി സ്വ​​​ത​​​ന്ത്ര സ്ഥാ​​​നാ​​​ര്‍​ഥി​​​യാ​​​യി മു​​​ന്‍ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷാ​​​ന​​​വാ​​​സ് പാ​​​ദൂ​​​ര്‍ മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്നാ​​ണു സൂ​​​ച​​​ന.

ഉ​​​ദു​​​മ​​​യി​​​ല്‍ സി​​​റ്റിം​​​ഗ് എം​​​എ​​​ല്‍​എ സി.​​​എ​​​ച്ച്. കു​​​ഞ്ഞ​​​മ്പു ഒ​​​രി​​​ക്ക​​​ല്‍​ക്കൂ​​ടി ജ​​​ന​​​വി​​​ധി തേ​​​ടും. യു​​​ഡി​​​എ​​​ഫി​​​ല്‍ ഡി​​​സി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി.​​​പി. പ്ര​​​ദീ​​​പ്കു​​​മാ​​​റി​​​ന്‍റെ പേ​​​രി​​​നാ​​ണു മു​​​ന്‍​തൂ​​​ക്കം. മു​​​ന്‍ ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ഹ​​​ക്കീം കു​​​ന്നി​​​ലും പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ട്. കാ​​​ഞ്ഞ​​​ങ്ങാ​​​ട്ട് മൂ​​​ന്നു ടേം ​​​പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ന്‍ മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു നി​​​ന്നൊ​​​ഴി​​​യു​​​മ്പോ​​​ള്‍ സി​​​പി​​​ഐ ദേ​​​ശീ​​​യ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗം ഗോ​​​വി​​​ന്ദ​​​ന്‍ പ​​​ള്ളി​​​ക്കാ​​​പ്പി​​​ല്‍ മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്ന് ഉ​​​റ​​​പ്പാ​​​യി​​​ട്ടു​​​ണ്ട്. രാ​​​ജു ക​​​ട്ട​​​ക്ക​​​യം ഉ​​​ള്‍​പ്പെ​​​ടെ പ​​​ല​​​രു​​​ടെ​​​യും പേ​​​രു​​​ക​​​ള്‍ ഉ​​​യ​​​ര്‍​ന്നു​​​കേ​​​ള്‍​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ല്‍ വ്യ​​​ക്ത​​​ത വ​​​ന്നി​​​ട്ടി​​​ല്ല.

തൃ​​​ക്ക​​​രി​​​പ്പുരി​​​ല്‍ ര​​​ണ്ടു ടേം ​​​പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ സി​​​പി​​​എ​​​മ്മി​​​ന്‍റെ എം. ​​​രാ​​​ജ​​​ഗോ​​​പാ​​​ല​​​ന്‍ ക​​​ള​​​മൊ​​​ഴി​​​യു​​​മ്പോ​​​ള്‍ വി.​​​പി.​​​പി. മു​​​സ്ത​​​ഫ​​​യ്ക്കാ​​​ണു സാ​​​ധ്യ​​​ത തെ​​​ളി​​​യു​​​ന്ന​​​ത്. യു​​​ഡി​​​എ​​​ഫി​​​നെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം ഇ​​​വി​​​ടെ കോ​​​ണ്‍​ഗ്ര​​​സ് ആ​​​ണോ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് ആ​​​ണോ മ​​​ത്സ​​​രി​​​ക്കു​​​ക​​​യെ​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മാ​​​യി​​​ട്ടി​​​ല്ല. മ​​​ത്സ​​​രി​​​ച്ച സീ​​​റ്റു​​​ക​​​ളൊ​​​ന്നും വി​​​ട്ടു​​​കൊ​​​ടു​​​ക്കി​​​ല്ലെ​​​ന്ന കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ നി​​​ല​​​പാ​​​ട് അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ടാ​​​ല്‍ എം.​​​പി. ജോ​​​സ​​​ഫ് ര​​​ണ്ടാം​​​ത​​​വ​​​ണ​​​യും ജ​​​ന​​​വി​​​ധി തേ​​​ടാ​​​നാ​​​ണു സാ​​​ധ്യ​​​ത. സീ​​​റ്റ് കോ​​​ണ്‍​ഗ്ര​​​സ് ഏ​​​റ്റെ​​​ടു​​​ത്താ​​​ല്‍ യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് ജോ​​​മോ​​​ന്‍ ജോ​​​സി​​​നാ​​​യി​​​രി​​​ക്കും ന​​​റു​​​ക്ക് വീ​​​ഴു​​​ക.

സ്വ​​​ര്‍​ണ​​​പ്പാ​​​ളി മു​​​ത​​​ല്‍ എ​​​സ്‌​​​ഐ​​​ആ​​​ര്‍ വ​​​രെ

ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ സ്വ​​​ര്‍​ണ​​​പ്പാ​​​ളി ക​​​വ​​​ര്‍​ച്ച​​​യും ആ​​​ഗോ​​​ള അ​​​യ്യ​​​പ്പ​​​സം​​​ഗ​​​മം ന​​​ട​​​ത്തി​​​പ്പി​​​ലെ സാ​​​മ്പ​​​ത്തി​​​ക ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളു​​​മെ​​​ല്ലാം വി​​​ശ്വാ​​​സി​​​ക​​​ളാ​​​യ വോ​​​ട്ട​​​ര്‍​മാ​​​രെ ഏ​​​റെ സ്വാ​​​ധീ​​​നി​​​ക്കു​​​മെ​​​ന്ന ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ലി​​​ലാ​​​ണ് യു​​​ഡി​​​എ​​​ഫ് നേ​​​തൃ​​​ത്വം. സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ധൂ​​​ര്‍​ത്തും വി​​​ല​​​ക്ക​​​യ​​​റ്റ​​​വും മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് യാ​​​ഥാ​​​ര്‍​ഥ്യ​​​മാ​​​കാ​​​ത്ത​​​തും സ​​​ര്‍​ക്കാ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ ഡോ​​​ക്ട​​​ര്‍​മാ​​​രു​​​ടെ ക്ഷാ​​​മ​​​വു​​​മെ​​​ല്ലാം യു​​​ഡി​​​എ​​​ഫി​​​ന്‍റെ തു​​​റു​​​പ്പു​​​ചീ​​​ട്ടു​​​ക​​​ളാ​​​ണ്. വെ​​​ള്ളാ​​​പ്പ​​​ള്ളി ന​​​ടേ​​​ശ​​​ന്‍ തു​​​ട​​​ര്‍​ച്ച​​​യാ​​​യി ന​​​ട​​​ത്തി​​​യ വ​​​ര്‍​ഗീ​​​യ​​​ചു​​​വ​​​യു​​​ള്ള പ്ര​​​സ്താ​​​വ​​​ന​​​ക​​​ള്‍ കേ​​​ട്ടി​​​ല്ലെ​​​ന്ന് ന​​​ടി​​​ച്ച സി​​​പി​​​എം നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ട് മു​​​സ്‌​​​ലിം വോ​​​ട്ട​​​ര്‍​മാ​​​രെ എ​​​ല്‍​ഡി​​​എ​​​ഫി​​​ല്‍​നി​​​ന്നു വ​​​ലി​​​യ​​​തോ​​​തി​​​ൽ അ​​​ക​​​റ്റി​​​യെ​​​ന്ന് ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ല​​​ത്തോ​​​ടെ വ്യ​​​ക്ത​​​മാ​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ ക്ഷേ​​​മ​​​പെ​​​ന്‍​ഷ​​​ന്‍ വ​​​ര്‍​ധ​​​ന​​​യും ദേ​​​ശീ​​​യ​​​പാ​​​ത വി​​​ക​​​സ​​​ന​​​വും ത​​​ങ്ങ​​​ള്‍​ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​യി ജ​​​ന​​​വി​​​ധി​​​യു​​​ണ്ടാ​​​കാ​​​ന്‍ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്നാ​​​ണ് എ​​​ല്‍​ഡി​​​എ​​​ഫി​​​ന്‍റെ ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ല്‍. സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വി​​​ക​​​സ​​​ന​​​നേ​​​ട്ട​​​ങ്ങ​​​ള്‍ ജ​​​ന​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​ക്കാ​​​ന്‍ വീ​​​ടു​​​ക​​​യ​​​റി​​​യു​​​ള്ള പ്ര​​​ചാ​​​ര​​​ണ​​​വും ത​​​കൃ​​​തി​​​യാ​​​യി ന​​​ട​​​ന്നി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ ദേ​​​ശീ​​​യ​​​പാ​​​ത വി​​​ക​​​സ​​​ന​​​ത്തി​​​ന്‍റെ ക്രെ​​​ഡി​​​റ്റ് പൂ​​​ര്‍​ണ​​​മാ​​​യും കേ​​​ന്ദ്രസ​​​ര്‍​ക്കാ​​​രി​​​ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട​​​താ​​​ണെ​​​ന്നാണ് ബി​​​ജെ​​​പി​​​യു​​​ടെ അ​​​വ​​​കാ​​​ശ​​​വാ​​​ദം. തീ​​​വ്ര വോ​​​ട്ട​​​ര്‍​പ​​​ട്ടി​​​ക പ​​​രി​​​ഷ്‌​​​ക​​​ര​​​ണം (എ​​​സ്‌​​​ഐ​​​ആ​​​ര്‍) ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ നി​​​ര്‍​ണാ​​​യ​​​ക​​​മാ​​​കു​​​മെ​​​ന്നാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്ന​​​ത്.

മ​​​രി​​​ച്ച​​​വ​​​രും ഇ​​​ര​​​ട്ട​​​വോ​​​ട്ടു​​​ക​​​ളു​​​മാ​​​യി 56,911 വോ​​​ട്ടു​​​ക​​​ളാ​​​ണ് (5.8 ശ​​​ത​​​മാ​​​നം) ജി​​​ല്ല​​​യി​​​ല്‍ എ​​​സ്‌​​​ഐ​​​ആ​​​ര്‍ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ ത​​​ള്ള​​​പ്പെ​​​ട്ട​​​ത്. ഈ ​​​വോ​​​ട്ടു​​​ക​​​ളു​​​ടെ കു​​​റ​​​വ് പാ​​​ര്‍​ട്ടി​​​ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലെ പോ​​​ളിം​​​ഗി​​​ല്‍ പ്ര​​​തി​​​ഫ​​​ലി​​​ക്കു​​​മെ​​​ന്നാ​​ണു സൂ​​​ച​​​ന.

SUNDAY DEEPIKA

തി​രി​ഞ്ഞു​നോ​ക്ക​രു​ത്, മ​ട​ങ്ങു​മ്പോ​ൾ!

രാ​ജ​സ്ഥാ​നി​ലെ ദൗ​സ ജി​ല്ല​യി​ല്‍, ആ​ര​വ​ല്ലി മ​ല​നി​ര​ക​ളു​ടെ താ​ഴ്‌​വ​ര​യി​ല്‍​ലു​ള്ള മെ​ഹ​ന്ദി​പ്പു​ര്‍ ബാ​ലാ​ജി ക്ഷേ​ത്രം ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വി​ചി​ത്ര​വും ശ​ക്ത​വു​മാ​യ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലൊ​ന്നാ​യാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. ഹ​നു​മാ​നെ ബാ​ലാ​ജി (ബാ​ല ഹ​നു​മാ​ന്‍) ആ​യി ആ​രാ​ധി​ക്കു​ന്ന ഈ ​ക്ഷേ​ത്രം, ദു​ഷ്ടാ​ത്മ ബാ​ധ​ക​ളും മാ​ന​സി​ക പീ​ഡ​ന​ങ്ങ​ളും മാ​റാ​നു​ള്ള വി​ശ്വാ​സ​ചി​കി​ത്സ​ക​ള്‍​ക്ക് ലോ​ക​പ്ര​ശ​സ്ത​മാ​ണ്.

ഏ​താ​ണ്ട് ആ​യി​രം വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​മു​മ്പ് ഈ ​പ്ര​ദേ​ശം ഒ​രു കൊ​ടും​കാ​ടാ​യി​രു​ന്നു. പ​തി​നൊ​ന്നാം നൂ​റ്റാ​ണ്ടി​ല്‍ ഈ ​പ്ര​ദേ​ശ​ത്ത് ജീ​വി​ച്ചി​രു​ന്ന ഒ​രു പു​രോ​ഹി​ത​ന് ഒ​രു സ്വ​പ്ന ദ​ര്‍​ശ​ന​മു​ണ്ടാ​യി. കാ​ടി​നു​ള്ളി​ല്‍ മൂ​ന്നു വി​ഗ്ര​ഹ​ങ്ങ​ള്‍ മ​റ​ഞ്ഞി​രി​ക്കു​ന്നു​ണ്ടെ​ന്നും അ​ത് ക​ണ്ടെ​ത്തി ആ​രാ​ധി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു സ്വ​പ്ന​ത്തി​ലെ നി​ര്‍​ദേ​ശം. ഹ​നു​മാ​ന്‍ സ്വാ​മി​യാ​യി​രു​ന്നു സ്വ​പ്ന​ത്തി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തെ​ന്നാ​ണ് പ​ര​ക്കേ​യു​ള്ള വി​ശ്വാ​സം.

എ​ന്താ​യാ​ലും സ്വ​പ്ന​ദ​ര്‍​ശ​ന​ത്തെ​ത്തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ അ​ദ്ദേ​ഹം കാ​ടി​നു​ള്ളി​ല്‍ സ്വ​യം​ഭൂ​വാ​യ മൂ​ന്ന് ശി​ല​ക​ള്‍ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ബാ​ലാ​ജി, പ്രേ​ത​രാ​ജ് സ​ര്‍​ക്കാ​ര്‍ (പ്രേ​ത​ങ്ങ​ളു​ടെ​യും ദു​രാ​ന്മാ​താ​ക്ക​ളു​ടെ​യും അ​ധി​പ​ന്‍), ഭൈ​ര​വ് ബാ​ബ (ശി​വ​ന്‍റെ അ​വ​താ​രം) എ​ന്നീ ദേ​വ​ക​ളു​ടെ ബിം​ബ​ങ്ങ​ളാ​യി​രു​ന്നു അ​ത്. പി​ന്നീ​ട് ഇ​വി​ടെ ഒ​രു ചെ​റി​യ ദേ​വാ​ല​യം പ​ണി​തു​യ​ര്‍​ത്തു​ക​യും, കാ​ല​ക്ര​മേ​ണ അ​ത് ഇ​ന്ന് കാ​ണു​ന്ന വി​ശാ​ല​മാ​യ ക്ഷേ​ത്ര​സ​മു​ച്ച​യ​മാ​യി വ​ള​രു​ക​യും ചെ​യ്തു.

മെ​ഹ​ന്ദി​പ്പു​ര്‍ ബാ​ലാ​ജി​യു​ടെ ആ​രാ​ധ​നാ​രീ​തി​ക​ള്‍ ഇ​ന്ത്യ​യി​ലെ മ​റ്റു ക്ഷേ​ത്ര​ങ്ങ​ളി​ല്‍​നി​ന്നു വ്യ​ത്യ​സ്ത​മാ​ണ്. ഇ​വി​ടെ എ​ത്തു​ന്ന​വ​ര്‍ ആ​ദ്യം "അ​ര്‍​ജി’ സ​മ​ര്‍​പ്പി​ക്കു​ന്നു. ദോ​ഷ​ബാ​ധ മാ​റാ​നാ​യു​ള്ള പ്ര​ത്യേ​ക അ​പേ​ക്ഷ​യെ​യാ​ണ് അ​ര്‍​ജി എ​ന്നു വി​ളി​ക്കു​ന്ന​ത്.

പ്ര​ത്യേ​കി​ച്ച് വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ ക്ഷേ​ത്ര​പ​രി​സ​രം അ​സാ​ധാ​ര​ണ കാ​ഴ്ച​ക​ള്‍​ക്കും സാ​ക്ഷ്യം വ​ഹി​ക്കു​ന്നു. മ​ന്ത്രോ​ച്ചാ​ര​ണ​ങ്ങ​ള്‍​ക്കി​ടെ ചി​ല​ര്‍ ബോ​ധം ന​ഷ്ട​പ്പെ​ടു​ന്ന​തു​പോ​ലെ അ​നു​ഭ​വ​പ്പെ​ടു​മ്പോ​ള്‍ ചി​ല​ര്‍ ഉ​ച്ച​ത്തി​ല്‍ നി​ല​വി​ളി​ക്കു​ക​യും അ​സ്വാ​ഭാ​വി​ക പെ​രു​മാ​റ്റ​ങ്ങ​ള്‍ കാ​ണി​ക്കു​ക​യും ചെ​യ്യു​ന്നു. വി​ശ്വാ​സി​ക​ള്‍ ഇ​ത് ദു​ഷ്ടാ​ത്മാ​ക്ക​ള്‍ പു​റ​ത്തു​പോ​കു​ന്ന​തി​ന്‍റെ ല​ക്ഷ​ണ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

എ​ന്നാ​ല്‍ ശ​ക്ത​മാ​യ വി​ശ്വാ​സ​വും മാ​ന​സി​ക സ​മ്മ​ര്‍​ദ​വും ചേ​ര്‍​ന്നു​ണ്ടാ​കു​ന്ന പ്ലാ​സീ​ബോ​സൈ​ക്കോ​സോ​മാ​റ്റി​ക് പ്ര​തി​ക​ര​ണ​ങ്ങ​ളാ​കാം ഇ​തെ​ന്ന് ചി​ല വി​ദ​ഗ്ധ​ര്‍ വി​ല​യി​രു​ത്തു​ന്നു. എ​ന്നി​രു​ന്നാ​ലും ജീ​വി​ത​ത്തി​ല്‍ പ്ര​തീ​ക്ഷ ന​ഷ്ട​പ്പെ​ടു​മ്പോ​ള്‍ ആ​ശ്വാ​സം തേ​ടി ഇ​വി​ടെ എ​ത്തു​ന്ന​വ​രു​ടെ ഒ​ഴു​ക്കി​ന് കു​റ​വി​ല്ല.

ഈ ​ക്ഷേ​ത്ര​ത്തി​ല്‍ പോ​കു​ന്ന​വ​ര്‍ പാ​ലി​ക്കേ​ണ്ട ചി​ല പ്ര​ത്യേ​ക നി​യ​മ​ങ്ങ​ളു​ണ്ട്. ക്ഷേ​ത്ര ദ​ര്‍​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​മ്പോ​ള്‍ ഒ​രു കാ​ര​ണ​വ​ശാ​ലും തി​രി​ഞ്ഞു​നോ​ക്കാ​ന്‍ പാ​ടി​ല്ല എ​ന്ന​താ​ണ് അ​തി​ല്‍ ആ​ദ്യ​ത്തേ​ത്. തി​രി​ഞ്ഞു​നോ​ക്കി​യാ​ല്‍ ദു​ഷ്ട​ശ​ക്തി​ക​ള്‍ കൂ​ടെ​വ​രു​മെ​ന്നാ​ണ് വി​ശ്വാ​സം. ക്ഷേ​ത്ര​ത്തി​ല്‍​നി​ന്ന് ല​ഭി​ക്കു​ന്ന പ്ര​സാ​ദ​മോ ഭ​ക്ഷ​ണ​മോ വെ​ള്ള​മോ ക്ഷേ​ത്ര പ​രി​ധി​ക്ക് പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​ന്‍ പാ​ടി​ല്ല. അ​വ അ​വി​ടെ​ത്ത​ന്നെ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന​താ​ണ് നി​ഷ്ഠ. ഈ ​പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​ന് കു​റ​ച്ചു ദി​വ​സം മു​മ്പു​ത​ന്നെ ഉ​ള്ളി, വെ​ളു​ത്തു​ള്ളി, മ​ദ്യം, മാം​സാ​ഹാ​രം എ​ന്നി​വ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും നി​ഷ്ക​ര്‍​ഷി​ച്ചി​രി​ക്കു​ന്നു.

മെ​ഹ​ന്ദി​പ്പു​ര്‍ ബാ​ലാ​ജി ക്ഷേ​ത്രം വി​ശ്വാ​സ​ത്തി​ന്‍റെ​യും സം​ശ​യ​ങ്ങ​ളു​ടെ​യും ഇ​ട​യി​ല്‍ നി​ല​കൊ​ള്ളു​ന്ന ഒ​രു അ​പൂ​ര്‍​വ ആ​ത്മീ​യ കേ​ന്ദ്ര​മാ​ണ്. ഇ​വി​ടെ സം​ഭ​വി​ക്കു​ന്ന അ​നു​ഭ​വ​ങ്ങ​ള്‍ ശാ​സ്ത്രീ​യ​മാ​യി വി​ശ​ദീ​ക​രി​ക്കാ​മോ എ​ന്ന ചോ​ദ്യം നി​ല​നി​ല്‍​ക്കു​മ്പോ​ഴും, ആ​ശ്വാ​സം തേ​ടി​യെ​ത്തു​ന്ന ആ​യി​ര​ങ്ങ​ളു​ടെ വി​ശ്വാ​സം ചോ​ദ്യം ചെ​യ്യ​പ്പെ​ടാ​തെ തു​ട​രു​ന്നു.

ഭ​ക്ത​ര്‍​ക്ക് ഇ​ത് ദൈ​വി​ക ശ​ക്തി​യു​ടെ ദൃ​ഷ്ടാ​ന്ത​മാ​ണെ​ങ്കി​ല്‍ ശാ​സ്ത്ര നി​രീ​ക്ഷ​ക​ര്‍​ക്കി​ത് മ​നു​ഷ്യ​മ​ന​സി​ന്‍റെ ആ​ഴ​ങ്ങ​ളി​ലേ​ക്കു​ള്ള വാ​താ​യ​നം തു​റ​ക്ക​ലാ​ണ്.

Sports

തി​​രി​​ച്ചു​​വ​​രാ​​ൻ ആ​​ഗ്ര​​ഹം: വ​​ന്ദ​​ന ക​​താ​​രി​​യ

കോ​​ൽ​​ക്ക​​ത്ത: ഇ​​ന്ത്യ​​ൻ ദേ​​ശീ​​യ ടീ​​മി​​ലേ​​ക്ക് തി​​രി​​ച്ചു​​വ​​ര​​വി​​ന് ആ​​ഗ്ര​​ഹം പ്ര​​ക​​ടി​​പ്പി​​ച്ച് വ​​നി​​താ മു​​ൻ ഹോ​​ക്കി താ​​രം വ​​ന്ദ​​ന ക​​താ​​രി​​യ. 2025 ഏ​​പ്രി​​ൽ ഒ​​ന്നി​​ന് അ​​ന്താ​​രാ​​ഷ്ട്ര ഹോ​​ക്കി​​യി​​ൽ​​നി​​ന്ന് വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ച വ​​ന്ദ​​ന ക​​താ​​രി​​യ ടീ​​മി​​ലേ​​ക്ക് തി​​രി​​കെ വി​​ളി​​ച്ചാ​​ൽ താ​​ൻ ഇ​​നി​​യും ഇ​​ന്ത്യ​​ക്കാ​​യി മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങാ​​ൻ ത​​യാ​​റാ​​ണെ​​ന്ന് വ്യ​​ക്ത​​മാ​​ക്കി.

“എ​​ന്നെ ടീ​​മി​​ലേ​​ക്ക് വി​​ളി​​ച്ചാ​​ൽ, ഞാ​​ൻ മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങാ​​ൻ ത​​യാ​​റാ​​ണ്. ഹോ​​ക്കി ഇ​​ന്ത്യ ലീ​​ഗി​​ൽ (എ​​ച്ച്ഐ​​എ​​ൽ) ക​​ണ്ട​​തു​​പോ​​ലെ ഞാ​​ൻ തി​​ക​​ച്ചും ഫി​​റ്റാ​​ണ്. ഒ​​രു പ്ലെ​​യ​​ർ എ​​ന്ന നി​​ല​​യി​​ൽ ഇ​​ന്ത്യ​​ൻ ടീ​​മി​​ന് എ​​ന്നെ ആ​​വ​​ശ്യ​​മു​​ണ്ടെ​​ങ്കി​​ൽ ഞാ​​ൻ മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങാ​​ൻ ത​​യാ​​റാ​​ണ്”- വ​​ന്ദ​​ന പ​​റ​​ഞ്ഞു.

2009ൽ ​​സീ​​നി​​യ​​ർ ടീ​​മി​​ൽ അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ച വ​​ന്ദ​​ന ക​​താ​​രി​​യ ഇ​​ന്ത്യ​​ൻ വ​​നി​​താ ഹോ​​ക്കി​​യു​​ടെ ച​​രി​​ത്ര​​ത്തി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ ക​​ളി​​ച്ച താ​​ര​​മാ​​ണ്. 320 അ​​ന്താ​​രാ​​ഷ്ട്ര മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 158 ഗോ​​ളു​​ക​​ൾ താ​​രം നേ​​ടി​​യി​​ട്ടു​​ണ്ട്.

District News

തി​രു​പ്പി​റ​വി​യെ വ​ര​വേ​ൽ​ക്കാ​ൻ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ൾ ഒ​രു​ങ്ങി

വൈ​ക്കം: ജീ​വി​ത​ത്തി​ൽ പ്ര​ത്യാ​ശ​യും സ​മാ​ധ​ന​വും നി​റ​യ്ക്കു​ക​യും സാ​ഹോ​ദ​ര്യ​വും പ​ങ്കു​വ​യ്ക്ക​ലും അ​നു​ഭ​വ​വേ​ദ്യ​വു​മാ​ക്കു​ന്ന തി​രു​പ്പി​റ​വി​യെ വ​ര​വേ​ൽ​ക്കാ​ൻ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്നു.


വൈ​ക്കം സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ റ​വ. ഡോ. ​ബ​ർ​ക്കു​മാ​ൻ​സ് കൊ​ട​യ്ക്ക​ൽ, കു​ട​വെ​ച്ചൂ​ർ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ. ​പോ​ൾ ആ​ത്ത​പ്പ​ള്ളി, ത​ല​യോ​ല​പ്പ​റ​മ്പ് സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ൽ റ​വ. ഡോ. ​ബെ​ന്നി ജോ​ൺ മാ​രാം​പ​റ​മ്പി​ൽ, ചെ​മ്പ് സെ​ന്‍റ് തോ​മ​സ് ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ ഫാ. ​വ​ർ​ഗീ​സ് പൈ​നു​ങ്ക​ൽ, ചെ​മ്മ​നാ​ക​രി മേ​രി​ലാ​ൻ​ഡ് ദേ​വാ​ല​യ​ത്തി​ൽ ഫാ. ​ഷൈ​ജു ആ​ട്ടോ​ക്കാ​ര​ൻ, ഉ​ദ​യ​നാ​പു​രം സെ​ന്‍റ് ജോ​സഫ് ​ദേ​വാ​ല​യ​ത്തി​ൽ ഫാ.​ തോ​മ​സ് മം​ഗ​ല​ശേ​രി, ഉ​ദ​യ​നാ​പു​രം ഓ​ർ​ശലേം മേ​രി​ ഇ​മ്മാ​ക്കു​ലേ​റ്റ് ദേ​വാ​ല​യ​ത്തി​ൽ ഫാ.​ ഷി​ബു​ ജോ​ൺ ചാ​ത്തനാ​ട്ട്,

വൈ​ക്കം ന​ടേ​ൽ ലി​റ്റി​ൽ​ ഫ്ല​വ​ർ ദേ​വാ​ല​യ​ത്തി​ൽ ഫാ.​ ആ​ൻ​റ​ണി​ പ​ര​വ​ര, മേ​വെ​ള്ളൂ​ർ മേ​രി​ ഇ​മ്മാ​ക്കു​ലേ​റ്റ് ദേ​വാ​ല​യ​ത്തി​ൽ ഫാ.​ അ​ല​ക്സ് മേ​ക്കാം​തു​രു​ത്ത്, ക​ല​യ​ത്തും​കു​ന്ന് സെ​ന്‍റ് ആ​ന്‍റണീ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ.​ പോ​ൾ വെ​ള്ള​റ​യ്ക്ക​ൽ, വ​ട​യാ​ർ ഇ​ൻ​ഫ​ന്‍റ് ജീ​സസ് ​ദേ​വാ​ല​യ​ത്തി​ൽ ഫാ. ​സെ​ബാ​സ്‌​റ്റ്യ​ൻ ച​ണ്ണാ​പ്പ​ള്ളി​ൽ, വ​ല്ല​കം സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ.​ ടോ​ണി​ കോ​ട്ട​യ്ക്ക​ൽ, തോ​ട്ട​കം​ സെ​ന്‍റ് ഗ്രി​ഗോ​റി​യ‌ോസ് ദേ​വാ​ല​യ​ത്തി​ൽ ഫാ.​ വ​ർ​ഗീ​സ് മേ​നാ​ച്ചേ​രി​ൽ, ഉ​ല്ല​ല​ ലി​റ്റി​ൽ ഫ്ല​വ​ർ ദേ​വാ​ല​യ​ത്തി​ൽ ഫാ. ​വി​ൻ​സ​ന്‍റ് പ​റ​മ്പ​ത്ത​റ,

കൊ​ത​വ​റ സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കോ​നൂ​പ​റ​മ്പ​ൻ, ഇ​ട​യാ​ഴം സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ ഫാ. ​‌ഏ​ബ്രാ​ഹം മു​കാ​ല​യി​ൽ, അ​ച്ചി​ന​കം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ. ​ആ​ന്‍റണി ​മം​ഗ​ല​ത്ത്, കൊ​ട്ടാ​ര​പ്പ​ള്ളി സെ​ന്‍റ് സെ​ബാ​സ്‌​റ്റ്യ​ൻ ദേ​വാ​ല​യ​ത്തി​ൽ ഫാ.​ സി​ബി​ൻ​പെ​രി​യ​പ്പാ​ട​ൻ, ചെ​മ്മ​ന​ത്തു​ക​ര സെന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ.​ സു​ബി​ൻ പാ​റയ്ക്ക​ൽ, ടിവി​പു​രം തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ ഫാ. ​നിക്കോ​ളാ​വോ​സ് പു​ന്ന​യ്ക്ക​ൽ എ​ന്നി​വ​ർ ക്രി​സ്മ​സ് തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

International

ഇ​ന്ത്യ​ക്കാ​ർ യു​കെ വി​ടു​ന്നു; മ​ട​ങ്ങി​യ​ത് 74,000 ഇ​ന്ത്യ​ക്കാ​ർ

ല​ണ്ട​ൻ: ഇ​ന്ത്യ​ക്കാ​ർ യു​കെ​യി​ൽ​നി​ന്ന് താ​മ​സം ഉ​പേ​ക്ഷി​ച്ച് മ​ട​ങ്ങു​ന്നു. 2025 ജൂ​ൺ വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം സ്റ്റു​ഡ​ന്‍റ് വി​സ​യി​ലു​ള്ള 45,000 ഇ​ന്ത്യ​ക്കാ​രും തൊ​ഴി​ൽ വി​സ​യി​ലു​ള്ള 22,000 പേ​രും താ​മ​സം ഉ​പേ​ക്ഷി​ച്ചു മ​ട​ങ്ങി.

മ​റ്റു വി​സ​ക​ളി​ലു​ണ്ടാ​യി​രു​ന്ന 7,000 പേ​ർ കൂ​ടി ചേ​രു​മ്പോ​ൾ ആ​കെ 74,000 ഇ​ന്ത്യ​ക്കാ​രാ​ണു മ​ട​ങ്ങി​യ​ത്. ചൈ​ന​യാ​ണു പ​ട്ടി​ക​യി​ൽ ര​ണ്ടാ​മ​ത്. ഓ​ഫീ​സ് ഫോ​ർ നാ​ഷ​ന​ൽ സ്റ്റാ​റ്റി​സ്റ്റി​ക്സി​ന്‍റെ (ഒ​എ​ൻ​എ​സ്) റി​പ്പോ​ർ​ട്ട് പ്ര​കാ​രം യൂ​റോ​പ്യ​ൻ യൂ​ണി​യ​നു പു​റ​ത്തു​നി​ന്നു യു​കെ വി​ട്ടു​പോ​കു​ന്ന ഏ​റ്റ​വും വ​ലി​യ വി​ഭാ​ഗം ഇ​ന്ത്യ​ക്കാ​രാ​ണെ​ന്നാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

അ​തേ​സ​മ​യം യു​കെ​യി​ലേ​ക്കു​ള്ള കു​ടി​യേ​റ്റ​ത്തി​ൽ ഇ​ന്ത്യ​ക്കാ​ർ​ക്കു ത​ന്നെ​യാ​ണ് ഒ​ന്നാം സ്ഥാ​നം. 90,000 പേ​ർ പ​ഠ​ന​ത്തി​നും 46,000 പേ​ർ തൊ​ഴി​ലി​നു​മാ​യി എ​ത്തി. ഇ​ന്ത്യ, പാ​ക്കി​സ്ഥാ​ൻ, ചൈ​ന, നൈ​ജീ​രി​യ എ​ന്നീ രാ​ജ്യ​ക്കാ​രാ​ണ് യു​കെ​യി​ലേ​ക്കു കു​ടി​യേ​റു​ന്ന​വ​രി​ൽ മു​ന്നി​ൽ.

Sports

ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മെ​ന്ന് സൂ​ച​ന; തി​രി​ച്ചു​വ​ര​വ് മാ​സ​ങ്ങ​ള്‍ നീ​ണ്ടേ​ക്കും

മും​ബൈ: ഇ​ന്ത്യ​ൻ നാ​യ​ക​ൻ ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ പ​രി​ക്ക് വി​ല​യി​രു​ത്തി​യ​തി​നെ​ക്കാ​ള്‍ ഗു​രു​ത​ര​മാ​ണെ​ന്ന് റി​പ്പോ​ര്‍​ട്ട്. ക​ഴു​ത്തു​വേ​ദ​ന കു​റ​യാ​ന്‍ ഇ​ഞ്ച​ക്ഷ​ന്‍ എ​ടു​ത്തെ​ങ്കി​ലും വേ​ദ​ന​യി​ല്‍ കാ​ര്യ​മാ​യ കു​റ​വി​ല്ലെ​ന്നും തി​രി​ച്ചു​വ​ര​വി​ന് മാ​സ​ങ്ങ​ള്‍ വേ​ണ്ടി​വ​രു​മെ​ന്നാ​ണ് സൂ​ച​ന. ഇ​തോ​ടെ ഗി​ല്ലി​ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ഏ​ക​ദി​ന, ടി20 ​പ​ര​മ്പ​ര​ക​ൾ പൂ​ര്‍​ണ​മാ​യും ന​ഷ്ട​മാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ജ​നു​വ​രി​യി​ല്‍ ന​ട​ക്കു​ന്ന ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ല്‍ മാ​ത്ര​മെ ഗി​ല്‍ ഗ്രൗ​ണ്ടി​ല്‍ തി​രി​ച്ചെ​ത്താ​നി​ട​യു​ള്ളൂ​വെ​ന്ന് ബി​സി​സി​ഐ വൃ​ത്ത​ങ്ങ​ൾ സൂ​ച​ന ന​ൽ​കി. ഗി​ല്ലി​ന്‍റെ തി​രി​ച്ചു​വ​ര​വി​നാ​യി തി​ടു​ക്കം കൂ​ട്ടേ​ണ്ട​തി​ല്ലെ​ന്നും അ​ടു​ത്ത വ​ര്‍​ഷം ഫെ​ബ്രു​വ​രി​യി​ല്‍ ടി20 ​ലോ​ക​ക​പ്പ് ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​തു കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​കും തീ​രു​മാ​ന​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

പ​രി​ക്കി​നെ തു​ട​ർ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ ക​ളി​ക്കു​ന്നി​ല്ല. ര​ണ്ടാം ടെ​സ്റ്റി​നാ​യി ഇ​ന്ത്യ​ൻ ടീ​മി​നൊ​പ്പം കൊ​ല്‍​ക്ക​ത്ത​യി​ല്‍ നി​ന്ന് ഗോ​ഹ​ട്ടി​യി​ലെ​ത്തി ഗി​ല്ലി​നെ പി​ന്നീ​ട് ടീ​മി​ല്‍ നി​ന്ന് റി​ലീ​സ് ചെ​യ്തി​രു​ന്നു. തു​ട​ര്‍ ചി​കി​ത്സ​ക്കാ​യി ഗി​ല്‍ പി​ന്നീ​ട് മും​ബൈ​യി​ലേ​ക്ക് പോ​യി.

ഈ ​മാ​സം 30 മു​ത​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര തു​ട​ങ്ങു​ന്ന​ത്. മൂ​ന്ന് ഏ​ക​ദി​ന​ങ്ങ​ളാ​ണ് പ​ര​മ്പ​ര​യി​ലു​ള്ള​ത്. അ​തി​നു​ശേ​ഷം ഡി​സം​ബ​ര്‍ ഒ​മ്പ​ത് മു​ത​ല്‍ അ​ഞ്ച് മ​ത്സ​ര ടി20 ​പ​ര​മ്പ​ര​യി​ലും ഇ​ന്ത്യ ക​ളി​ക്കും. ജ​നു​വ​രി 11 മു​ത​ലാ​ണ് ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ അ​ഞ്ച് മ​ത്സ​ര ടി20 ​പ​ര​മ്പ​ര ആ​രം​ഭി​ക്കു​ന്ന​ത്. ഇ​തി​ലാ​കും ഗി​ല്‍ ഇ​നി തി​രി​ച്ചു​വ​രി​ക എ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഗി​ല്ലി​ന്‍റെ അ​ഭാ​വ​ത്തി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​രി​ല്‍ പു​തി​യ നാ​യ​ക​നെ​യും ടി20 ​പ​ര​മ്പ​ര​യി​ല്‍ പു​തി​യ വൈ​സ് ക്യാ​പ്റ്റ​നെ​യും സെ​ല​ക്ട​ര്‍​മാ​ര്‍ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ടി​വ​രും.

Latest News

Corehub Up